അനധികൃത കടകൾ സ്ഥാപിക്കാനാണ് മരങ്ങൾ മുറിച്ച് മാറ്റിയത്.
കൊച്ചി: എം.ജി റോഡിൽ കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നും മരങ്ങൾ മുറിച്ച് മാറ്റിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. കോർപ്പറേഷൻ സെക്രട്ടറിയുടെ പരാതിയിൽ സെൻട്രൽ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കിഴക്കമ്പലം സഹീർ നഗറിൽ മുജീബ്, മട്ടാഞ്ചേരി സ്വദേശി ഷക്കീർ, ഷഫീക്ക്,പള്ളുരുത്തി സ്വദേശി യൂനസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ പതിനേഴിനായിരുന്നു പേ ആൻഡ് പാർക്കിംഗ് നടത്തിപ്പുകാരായ പ്രതികൾ മരങ്ങൾ വെട്ടിമാറ്റിയത്. അനധികൃത കടകൾ സ്ഥാപിക്കാനാണ് മരങ്ങൾ മുറിച്ച് മാറ്റിയത്.
