Asianet News MalayalamAsianet News Malayalam

ഇന്റേണൽ മാർക്കിൽ പരാജയപ്പെട്ട ബി ടെക് വിദ്യാർത്ഥികൾക്ക് ഇപ്രൂവ്മെന്റിന് അവസരവുമായി എം ജി

mg university gives improvement chance for btech students failed in internal mark
Author
Kottayam, First Published Dec 9, 2017, 9:16 AM IST

കോട്ടയം:  ഇന്റേണൽ മാർക്കിൽ പരാജയപ്പെട്ട എം ജി സർവ്വകലാശാലയിലെ ബി ടെക് വിദ്യാർത്ഥികൾക്ക് ഇപ്രൂവ്മെന്റിന് അവസരം. വിദ്യാർത്ഥികളുടെ പരാതികൾ പരിഹരിക്കുന്നതിന് നടത്തിയ അദാലത്തിലായിരുന്നു പ്രഖ്യാപനം. 1500 ഓളം കുട്ടികളുടെ പരാതികളാണ് അദാലത്തിൽ പരിഹരിച്ചത്. 

സർവ്വകലാശാലയിലെ വിവിധ തലത്തിൽ കെട്ടിക്കിടക്കുന്ന പരാതികൾ പരിഹരിക്കുന്നതിന് നടത്തിയ അദാലത്തിലാണ് ബി ടെക് വിദ്യാർത്ഥികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്. സാങ്കേതിക സർവ്വകലാശാല വന്ന സാഹചര്യത്തിൽ എം ജി സർവ്വകലാശാലയുടെ കീഴിൽ ബി ടെകിന് ഏഴ് എട്ട് സെമസ്റ്ററുകളിലെ വിദ്യാർത്ഥികളാണുള്ളത്. ഇവര്‍ക്ക് ഇന്റേണൽ പരീക്ഷ പാസായില്ലെങ്കിൽ വീണ്ടും പഴയ ക്ലാസിൽ പോയിരിക്കുക പ്രായോഗികമല്ല.

ബി ടെക് വിദ്യാർത്ഥികൾക്ക് ഹാജർ നില 55 ശതമാനമായി കുറക്കാനും അദാലത്തില്‍ തീരുമാനമായി . എല്ലാ ബിരുദാനന്തര ബിരുദപരീക്ഷകൾക്കും മേഴ്സി ചാൻസ് പരീക്ഷ നടത്താനും തീരുമാനിച്ചിട്ടുണ്ട്. അദാലത്ത് ഫലപ്രദമെന്നാണ് വിദ്യാർത്ഥികളുടെ പക്ഷം. വിദ്യാഭ്യാസമന്ത്രി പ്രഫ രവീന്ദ്രനാഥാണ് അദാലത്ത് ഉത്ഘാടനം ചെയ്തത്

Follow Us:
Download App:
  • android
  • ios