Asianet News MalayalamAsianet News Malayalam

ഹോട്ടലുകള്‍ക്ക് സ്വന്തമായി ബിയറുണ്ടാക്കാം; എക്സൈസ് വകുപ്പിന്റെ പുതിയ പദ്ധതി

micro brewery project in kerala
Author
First Published Oct 29, 2017, 1:01 PM IST

തിരുവനന്തപുരം: ഹോട്ടലുകള്‍ക്ക് സ്വന്തമായി ബിയര്‍ നിര്‍മ്മിച്ച് വില്‍ക്കാനുള്ള നീക്കത്തിന് അനുകൂല നിലപാടുമായി എക്‌സൈസ് വകുപ്പ്.   കേരളത്തില്‍ മൈക്രോ ബ്രിവറികള്‍ തുടങ്ങാമെന്ന് എക്‌സൈസ് കമ്മീഷണറാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സര്‍ക്കാരെടുക്കും

പുതിയ മദ്യനയത്തിന്റെ പേരില്‍ സര്‍ക്കാര്‍ വിമര്‍ശിക്കപ്പെടുമ്പോഴാണ്, ഹോട്ടലുകള്‍ക്ക് ബിയര്‍ ഉത്പാദിപ്പിക്കാനുളള അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ ശ്രമം. ഗുണനിലവാരം കൂടിയ ബിയര്‍, കുടുതല്‍ പേര്‍ക്ക് തൊഴിലവസരം, എന്നീ കാര്യങ്ങളുന്നയിച്ചാണ് എക്‌സൈസ് വകുപ്പിന്റെ മൈക്രോ ബ്രിവറി പദ്ധതി. ബംഗളുരു ഉള്‍പ്പെടെയുളള വന്‍ നഗരങ്ങളില്‍ നിലവില്‍ ഇത്തരം സംരംഭങ്ങളുണ്ട്. ഇതിനെക്കുറിച്ച് പഠിച്ച സംസ്ഥാന എക്‌സൈസ് കമ്മീഷണറാണ് മൈക്രോ ബ്രിവറീസിന് പച്ചക്കൊടികാണിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. എക്‌സൈസ് വകുപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരമൊരു ആശയം മുന്നോട്ടുവച്ചെങ്കിലും വിവാദങ്ങളെ തുടന്ന് ഉപേക്ഷിക്കുകയായിരുന്നു. 

കര്‍ണാടക സര്‍ക്കാരിന്റെ മാതൃകയില്‍ ഡീ അഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങണമെന്നും എക്‌സൈസ് കമ്മീഷണറുടെ  റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍  10ഹോട്ടലുകള്‍ താത്പര്യമറിയിച്ച് എക്‌സൈസ് വകുപ്പിനെ സമീപിച്ചതായാണ് വിവരം.ബിയര്‍ ഉത്പാദിപ്പിക്കാനുളള അനുമതി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുളളതിനാല്‍ ഇക്കാര്യം കൂടി പരിഗണിച്ചാവും അന്തിമ തീരുമാനം. റിപ്പോര്‍ട്ട് രണ്ടുദിവസത്തിനകം സര്‍ക്കാരിന് കൈമാറും.  

Follow Us:
Download App:
  • android
  • ios