Asianet News MalayalamAsianet News Malayalam

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

  • പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ പീഡനശ്രമം
  • ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
  • നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു
Migrant labor arrested for rape attempt against minor in kozhikode

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. ജാർഖണ്ഡ് സ്വദേശി നസുറുദ്ധീനെയാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. 

ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. പെൺകുട്ടി തനിച്ചായിരുന്ന സമയത്ത് വീട്ടിൽ എത്തിയ നസുറുദ്ധീൻ കുടിക്കാൻ വെള്ളം ആവശ്യപെട്ടു. വെള്ളമെടുക്കാനായി പെൺകുട്ടി അകത്ത് പോയപ്പോൾ പിന്നാലെ ചെന്ന നസുറുദ്ധീൻ കുട്ടിയെ കടന്ന് പിടിക്കാൻ ശ്രമിച്ചു.പെൺകുട്ടി ബഹളം വച്ച് കുതറി മാറി പുറത്തേക്ക് ഓടുകയായിരുന്നു. 

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നസുറുദ്ധീനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. രണ്ട് വർഷം മുമ്പ് കുറ്റ്യാടിയിൽ എത്തിയ നസുറുദ്ധീൻ പെയിന്റിംഗ് തൊഴിലാളിയായി ജോലി നോക്കുകയായിരുന്നു.കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.


 

Follow Us:
Download App:
  • android
  • ios