ജിഷവധക്കേസിന്‍റെ  ഞെട്ടൽ  മാറുമുന്‍പാണ്  ഇതരംസസ്ഥാന  തൊഴിളികള്‍  പ്രതികളായ കേസുകളുടെ  വിവരം വര്‍ദ്ധിച്ച് വരുന്നത്. 25ലക്ഷം  ഇതരസംസ്ഥാന  തൊഴിലാളികള്‍  കേരളത്തിലുണ്ടെന്നാണ്  പൊലീസിനുള്ള  വിവരം. വ്യക്തമായ  വിവരശേഖരണം  ഇതുവരെയും  സാധ്യമായിട്ടില്ല. ജോലിക്കായി  സംസ്ഥാനത്തെത്തിയ  ഇവരാണ്  പൊലീസിന്  തലവേദനയുണ്ടാക്കിയ  മിക്ക  കേസുകളിലും  പ്രതികളായത്. 

2006 മെയ്  മുതൽ 2011 വരെ  ഇതരസംസ്ഥാനതൊഴിലാളികള്‍  പ്രതികളായ  കേസുകൾ 436 ആയിരുന്നു. ഇത്രയും  കേസുകളാലായി 690 പ്രതികളാണ്  ഉണ്ടായിരുന്നത്. ഇതിൽ  അഞ്ചുകേസുളിൽ  ഇനിയും  പ്രതികളെ  കണ്ടെത്താനായിട്ടില്ല. എന്നാൽ  കഴിഞ്ഞ  അഞ്ചുവർഷത്തെ  കണക്കു  പരിശോധിക്കാം. 2011 മെയ്  മുതൽ 2016 വരെ 1808 കേസുകളിൽ  ഇതരസംസ്ഥാനക്കാർ‍ക്കെതിരെ  രജിസ്റ്റർ  ചെയ്തു. 2582 പേർ  പ്രതിചേർക്കപ്പെട്ടത്. 

ഇരട്ടിയിലധികം  ഇതരസംസ്ഥാനക്കാർ  പ്രതികളായി. ഇതസംസ്ഥാസ്ഥാനക്കാർ  പ്രതിയായ 15 കേസിൽ  ഇനിയും  പ്രതിയെ  അറസ്റ്റു  ചെയ്യാനോ കേസ് പൂർണമായും തെളിയിക്കാനോ പൊലീസിന്  കഴിഞ്ഞിട്ടില്ല. ജിഷ കേസില്‍  അമിയൂറിനെ പോലെ കുറ്റകൃത്യത്തിനുശേഷം സ്വന്തം മുങ്ങുന്ന പ്രതികള്‍ അവിടെ രഹസ്യമായ താമസിക്കുകയാണ്  ചെയ്യുന്നത്. 

ഉത്തരേന്ത്യയിലും വക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പല ഗ്രാമങ്ങളിലും കടന്ന് ഇവരെ അറസ്റ്റ് ചെയ്യുക  ബുദ്ധിമുട്ടുകാര്യമാണ് പൊലീസും സമ്മതിക്കുന്നു. 2582 പ്രതികളിൽ 2462 പ്രതികളെ  മത്രമാണ് അറസ്റ്റ് ചെയ്യാൻ  സാധിച്ചതെന്ന് പൊലീസിന്‍റെ ഔദ്യോഗിക  രേഖകളില്‍ പറയുന്നു. 1676 കേസുകളിൽ  കുറ്റപത്രം  സമർ‍പ്പിച്ചുവെങ്കിലും 323 കേസിൽ  മാത്രമാണ്  വിചാര  പൂർത്തിയായ  പ്രതികള്‍ക്ക്  ശിക്ഷ  ലഭിച്ചത്. 

98 കേസുകള്‍  വെറുതെ വിടുകയും ചെയ്തു. ബാങ്ക്  കൊള്ള, സ്ത്രീകള്‍ക്കെതിരായ  അതിക്രമം. കൊലപാതകം  എന്നീ  കേസുകളാണ്  അധികവും. അഞ്ചുവർഷത്തിനുള്ളിലുണ്ടായ കേസുകളുടെ  വർദ്ധന  ഗൗരവത്തോടെ  കാണ്ടേണ്ടിയിക്കുവെന്ന് പൊലീസ്  പറയുന്നു. കോവളത്തെ  ബാങ്ക്  കവർച്ചയും  കോട്ടയത്ത് ദമ്പതികളെ  കഴുത്തുറത്തു  കൊന്നതും  ഒടുവിൽ  ജിഷ  കൊലക്കേസ്  വരെ  പ്രതികളെ  കണ്ടത്താൻ  പൊലീസ്  തന്നേ  പണിപ്പെടേണ്ടിവന്നു.