ഒന്ന് തൊട്ടാല്‍ വാടിപ്പോകുന്ന നാണം കുണുങ്ങിയായ തൊട്ടാവാടി നാട്ടിന്‍പുറങ്ങളിലെ പാടത്തും പറമ്പുകളിലും സ്ഥിരം കാഴ്ചയാണ്. വൈലറ്റ് നിറമുള്ള കുഞ്ഞു തൊട്ടാവാടിപ്പൂവിനോട് ഇഷ്ടം തോന്നി ഒന്ന് തൊട്ടാല്‍ പിന്നെ അടുത്തെങ്ങും തല പൊക്കുമെന്ന് പ്രതീക്ഷിക്കണ്ട. എന്നാല്‍ ഓണ്‍ലൈനില്‍ ഈ നാണം കുണുങ്ങിയ്ക്ക് വില ചില്ലറയല്ല. ഔഷധ ഗുണമുള്ള തൊട്ടാവാടിയുടെ വിത്തിന് ആമസോണില്‍ വില 189 രൂപയാണ്. അതും 5 എണ്ണത്തിന്റെ പാക്കിന്.
ഏത് കാലാവസ്ഥയിലും വളരുമെന്നതാണ് തൊട്ടാവാടിയുടെ പ്രത്യേകത. ആയുര്‍വ്വേദത്തില്‍ ശ്വാസ തടസം, വ്രണം, അലര്‍ജി എന്നിവ ശമിപ്പിക്കുന്നതിനുള്ള മരുന്നാണ് തൊട്ടാവാടി. കഫം ഇല്ലാതാക്കുന്നതിനും, രക്തശുദ്ധി ഉണ്ടാക്കാനും മരുന്നായും തൊട്ടാവാടി ഉപയോഗിക്കുന്നുണ്ട്. കാട് പിടിച്ച് കിടക്കുന്ന തൊട്ടാവാടി ചെടികള്‍ വെട്ടിക്കളയും മുമ്പ് ഇനി രണ്ടാമതൊന്ന് കൂടി ആലോചിക്കാം, വെട്ടി കളയണോ അതോ നട്ട് പിടിപ്പിക്കണോ എന്ന്...

