കോഴിക്കോട്: പൗരന്‍മാര്‍ക്കെതിരെ കരിനിയമങ്ങള്‍ ചുമത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ശക്തമായി താക്കീതുമായി മന്ത്രി എ.കെ. ബാലന്‍. പഴയ ഓര്‍മ്മകള്‍ വെച്ച് ഇത്തരം നിയമങ്ങള്‍ ഉപയോഗിച്ചാല്‍ അതിന്റെ ഉത്തരവാദിത്ത്വം ആ പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ ഏറ്റെടുക്കണമെന്ന് മന്ത്രി കോഴിക്കോട് പറഞ്ഞു.

യുഎപിഎ പോലുള്ള നിയമങ്ങള്‍ നിരപരാധികള്‍ക്കെതിരെ ചുമത്തുന്നതിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും എകെ ബാലന്‍ വ്യക്തമാക്കി.