തിരുവനന്തപുരം: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ച ആദിവാസി യുവാവ് മരണപ്പെട്ട സംഭവത്തില്‍ അതിശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. മുഖ്യമന്ത്രി ഡിജിപിക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടും. എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഇത്തരം സംഭവം ഇനി ആവര്‍ത്തിക്കാത്ത തരത്തില്‍ ശക്തമായ നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.