Asianet News MalayalamAsianet News Malayalam

ഇസ്ലാമില്‍ വിശ്വസിക്കുന്ന ലീഗ് കപട വിശ്വാസികളാകരുതെന്ന് മന്ത്രി എ കെ ബാലന്‍; മന്ത്രിക്കെതിരെ പ്രതിപക്ഷം

വിഗ്രഹാരാധനക്കും ബഹുദൈവ വിശ്വാസത്തിനുമെതിരെ റസൂൽ സ്ഥാപിച്ച മതമാണ് ഇസ്ലാം. ഇസ്ലാമിൽ വിശ്വസിക്കുന്ന ലീഗ് കപട വിശ്വാസികളാകരുതെന്ന് മന്ത്രി എ കെ ബാലൻ. വിശ്വാസമുള്ള പാർട്ടി ഈ രൂപത്തിൽ അധ:പതിക്കരുതെന്നും മന്ത്രി എ കെ ബാലൻ പറഞ്ഞു.

Minister AK Balan said the Muslim League should not be a hypocritical believer
Author
Thiruvananthapuram, First Published Dec 6, 2018, 4:05 PM IST

തിരുവനന്തപുരം: വിഗ്രഹാരാധനക്കും ബഹുദൈവ വിശ്വാസത്തിനുമെതിരെ റസൂൽ സ്ഥാപിച്ച മതമാണ് ഇസ്ലാം. ഇസ്ലാമിൽ വിശ്വസിക്കുന്ന ലീഗ് കപട വിശ്വാസികളാകരുതെന്ന് മന്ത്രി എ കെ ബാലൻ. വിശ്വാസമുള്ള പാർട്ടി ഈ രൂപത്തിൽ അധ:പതിക്കരുതെന്നും മന്ത്രി എ കെ ബാലൻ പറഞ്ഞു. ശബരിമലയിലെ പോലീസ് ഇടപെടലും വനിത മതിൽ സംബന്ധിച്ചും ലീഗ് എം.എൽ.എ പി.കെ.ബഷീറിന്റെ പരാമർശങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

എ കെ ബാലനെതിരേ പ്രതിപക്ഷം നിയമസഭയില്‍ രൂക്ഷമായാണ് പ്രതികരിച്ചത്. മന്ത്രിയുടെ പ്രസ്താവന അനുചിതമാണ്. ഒരു മത വിഭാഗത്തിന് പ്രശ്നമുണ്ടായാൽ ആ മത വിഭാഗം മാത്രം ഇടപെട്ടാൽ മതിയെന്ന നിലപാട് ഖേദകരം. പരാമർശം പിൻവലിച്ച് ബാലൻ മാപ്പ് പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മന്ത്രിയുടെ പ്രസ്താവന ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന മതങ്ങളെ തമ്മിൽ വേർതിരിക്കുമെന്നും സതീശൻ അഭിപ്രായപ്പെട്ടു. 

ബാലന്റെത് അപകടകരമായ പ്രസ്താവനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വർഗീയമായും ജാതീയമായും വേർതിരിക്കുന്ന തരത്തിലുള്ള പ്രസ്‌താവനയാണ് മന്ത്രി നടത്തിയതെന്ന് എം കെ മുനീർ അഭിപ്രായപ്പെട്ടു. മന്ത്രി പരാമർശം പിൻവലിച്ചു മാപ്പു പറയണമെന്നും മുനീര്‍ ആവശ്യപ്പെട്ടു. 
 

Follow Us:
Download App:
  • android
  • ios