സോഫ്റ്റ്‍വെയറില്‍ ഉള്ള കണക്ക് പ്രകാരം അത്രയും കുട്ടികള്‍ ആ കോളം ഒഴിച്ചിട്ടിട്ടുണ്ട്. എന്നുകരുതി അവര്‍ ജാതി രേഖപ്പെടുത്തിയില്ല എന്ന് അതിന് അര്‍ത്ഥമില്ല.

കോഴിക്കോട്: ജാതിയും മതവും രേഖപ്പെടുത്താതെ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയവരുടെ എണ്ണം വിവാദമായ സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം. ജാതിയോ മതമോ അപേക്ഷാ ഫോമില്‍ രേഖപ്പെടുത്താത്ത എണ്ണമാണ് എം.എല്‍.എ ചോദിച്ചത്. അത് സോഫ്‍റ്റ്‍വെയര്‍ വഴിയാണ് ശേഖരിക്കുന്നത്. അതനുസരിച്ച് നിലവിലുള്ള ശേഖരിക്കപ്പെട്ട കണക്കാണ് കൊടുത്തതെന്ന് സി രവീന്ദ്രനാഥ് പറഞ്ഞു.

സോഫ്റ്റ്‍വെയറില്‍ ഉള്ള കണക്ക് പ്രകാരം അത്രയും കുട്ടികള്‍ ആ കോളം ഒഴിച്ചിട്ടിട്ടുണ്ട്. എന്നുകരുതി അവര്‍ ജാതി രേഖപ്പെടുത്തിയില്ല എന്ന് അതിന് അര്‍ത്ഥമില്ല. ഇക്കാര്യത്തില്‍ മറ്റ് അഭിപ്രായങ്ങള്‍ കൂടി ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ പരിശോധിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.