വിവാഹിതരാകത്തവരെയും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും നല്ല പൗരന്മാരാക്കുന്ന മികച്ച പദ്ധതിയാണിതെന്നും വിജയാശംസകളും നേര്‍ന്നുകൊണ്ടാണ് ആശ്രമത്തിന് മന്ത്രി കത്തയച്ചിരിക്കുന്നത്.

ദില്ലി: വാലന്‍റൈന്‍ ദിനം 'മാതാ പിതാക്കളെ പൂജിക്കുന്ന ദിവസ'മായി ആഘോഷിക്കുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിന്‍റെ ആശ്രമത്തെ അഭിനന്ദിച്ച് ഗുജറാത്ത് മന്ത്രി. സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ആശാറാം ബാപ്പു. ആശാറാമിന്‍റെ ആശ്രമത്തെ അഭിനന്ദിച്ച് കത്തെഴുതിയത് ഗുജറാത്തിലെ വിദ്യാഭ്യാസ മന്ത്രിയായ ഭുപിന്ദേര്‍സിന്‍ഹ് ചുദാസമയാണ്.

വിവാഹിതരാകത്തവരെയും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും നല്ല പൗരന്മാരാക്കുന്ന മികച്ച പദ്ധതിയാണിതെന്നും വിജയാശംസകളും നേര്‍ന്നുകൊണ്ടാണ് ആശ്രമത്തിന് മന്ത്രി കത്തയച്ചിരിക്കുന്നത്. 2017 ല്‍ മന്ത്രവാദികള്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുത്ത് അന്ധവിശ്വാസങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ പെരുമാറിയതിന് ഭുപിന്ദേര്‍സിന്‍ഹിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ആശ്രമത്തിലേക്ക് ഔദ്യോഗികമായി മന്ത്രി കത്തയച്ചിരിക്കുന്നത്.