എല്ലാം പാര്‍ട്ടി സെക്രട്ടറിക്ക് അറിയാമെന്നായിരുന്നു കൂടിക്കാഴ്ചക്ക് ശേഷം കെ രാജുവിന്റെ വിശദീകരണം. എന്നാല്‍ വിദേശയാത്രയില്‍ പ്രശ്നമൊന്നുമില്ലെന്നായിരുന്നു മന്ത്രി ഇ.ചന്ദ്രശേഖരന്റെ പ്രതികരണം

തിരുവനന്തപുരം: കേരളം രൂക്ഷമായ പ്രളയക്കെടുതി നേരിടവെ വിദേശയാത്ര നടത്തിയ മന്ത്രി കെ രാജു, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിശദീകരണം നല്‍കി. രാത്രി 7.45ഓടെ സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസായ എംഎന്‍ സ്മാരകത്തില്‍ എത്തിയാണ് അദ്ദേഹം കാനം രാജേന്ദ്രനെ സന്ദര്‍ശിച്ചത്. മന്ത്രാമാരായ ഇ. ചന്ദ്രശേഖരനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

എല്ലാം പാര്‍ട്ടി സെക്രട്ടറിക്ക് അറിയാമെന്നായിരുന്നു കൂടിക്കാഴ്ചക്ക് ശേഷം കെ രാജുവിന്റെ വിശദീകരണം. എന്നാല്‍ വിദേശയാത്രയില്‍ പ്രശ്നമൊന്നുമില്ലെന്നായിരുന്നു മന്ത്രി ഇ.ചന്ദ്രശേഖരന്റെ പ്രതികരണം

മന്ത്രി കെ.രാജുവിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. മന്ത്രിക്ക് താന്‍ ചെയ്തതിലെ അനൗചിത്യം ബോധ്യപ്പെട്ടിട്ടുണ്ട്. മന്ത്രി തിരിച്ചെത്തിക്കഴിഞ്ഞാല്‍ തുടര്‍നടപടി പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് കാനം പറഞ്ഞത്. മന്ത്രിയുടെ നിലപാട് പാര്‍ട്ടിയെ അറിയിച്ച ശേഷം പാര്‍ട്ടി നിലപാട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. വെള്ളപ്പൊക്കത്തിന് മുന്നേ തീരുമാനിച്ച യാത്രയാണ്. എങ്കിലും ആ സമയത്ത് പോയതിലെ അനൗചിത്യം ബോധ്യപ്പെട്ടിട്ടുണ്ട്. മന്ത്രിക്കെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് അക്കാര്യം പരസ്യമായി സംവാദം ചെയ്യേണ്ടതില്ലെന്നുമാണ് കാനം പറഞ്ഞത്.