ആതിരപ്പള്ളി പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകരുടെയും വലിയൊരു വിഭാഗം രാഷ്‌ട്രീയക്കാരുടെയും എതിര്‍പ്പ് നിലനില്‍ക്കുമ്പോഴാണ് പദ്ധതിയെ അനുകൂലിച്ച് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ഇടതു മന്ത്രിസഭാഗം വിഎസ് ശിവകുമാര്‍ അടക്കമുള്ളവരും നിരവധി മറ്റ് നേതാക്കളും മുമ്പ് പദ്ധതിയെ എതിര്‍ത്തിരുന്നവരാണ്. എന്നാല്‍ സംസ്ഥാനം നേരിടുന്ന ഗുരുതരമായ വൈദ്യുതി പ്രതിസന്ധി അതിജീവിക്കാന്‍ പുതിയ വൈദ്യതി നിലയങ്ങള്‍ ആവശ്യമാണെന്നാണ് പദ്ധതിയെ അനുകൂലിക്കുന്നവരുടെ വാദം. എന്തായാലും ആതിരപ്പള്ളി പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങള്‍ ഉയര്‍ത്തി ചര്‍ച്ച വരും ദിവസങ്ങളില്‍ സജീവമാകും.