ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം മന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും ഇന്ന് തന്ത്രിമാരുമായി ചർച്ച നടത്തും.
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം മന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും ഇന്ന് തന്ത്രിമാരുമായി ചർച്ച നടത്തും.
ശബരിമല സ്ത്രീ പ്രവേശനം സമവായചർച്ച നടത്തണം എന്ന സിപിഎമ്മിന്‍റെ നിർദ്ദേശത്തിന് പിന്നാലെയാണ് കൂടിക്കാഴ്ച്ച. ശബരിമലയുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കോൺഗ്രസ്സും ബിജെപിയും ചുവട് മാറ്റിയതിന് പിന്നാലെയാണ് നിലപാട് മയപ്പെടുത്തി സിപിഎം രംഗത്തെത്തിയിരിക്കുന്നത്.
വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ ഇഷ്ടമുള്ള സ്ത്രീകൾക്ക് പോകാം. താല്പര്യമില്ലാത്തവർക്ക് പോകേണ്ട. സ്ത്രീകളെ കൊണ്ട് പോകാനും വരാനും സിപിഎം ഇടപെടില്ലെന്ന് ദേശാഭിമാനിയിലെ ലേഖനത്തിൽ കോടിയേരിയും വ്യക്തമാക്കി. സ്ത്രീ പ്രവേശന വിഷയത്തില്‍ കലാപത്തിനാണ് ബിജെപി ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി.
