കെഎസ്ആർടിസിയിലെ തൊഴിലാളി യൂണിയനുകളുമായി ഗതാഗതമന്ത്രിയും സിഎംഡിയും ഇന്ന് ചര്‍ച്ച നടത്തും. ഗതാഗതമന്ത്രിയുടെ ചേംബറില്‍ ഉച്ചതിരിഞ്ഞാണ് ചര്‍ച്ച. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമര സമിതി ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.  

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ തൊഴിലാളി യൂണിയനുകളുമായി ഗതാഗതമന്ത്രിയും സിഎംഡിയും ഇന്ന് ചര്‍ച്ച നടത്തും. ഗതാഗതമന്ത്രിയുടെ ചേംബറില്‍ ഉച്ചതിരിഞ്ഞാണ് ചര്‍ച്ച. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമര സമിതി ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 

പണിമുടക്ക് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് സമര സമിതി. ഈ സാഹചര്യത്തിലാണ് ഇന്നത്തെ ചര്‍ച്ച.