ദളിത് കുട്ടികളെ നഗ്നരാക്കി മർദ്ദിച്ചു സംഭവം മഹാരാഷ്ട്രയിലെ ജൽഗാവിൽ രണ്ട് പേർ അറസ്റ്റിൽ കർശന നടപടി ആവശ്യപ്പെട്ട് ദളിത് സംഘടനകൾ
മുംബൈ: മഹാരാഷ്ട്രയിൽ ദളിത് കുട്ടികളോട് കൊടും ക്രൂരത. പൊതുകിണറ്റിൽ ഇറങ്ങിയ കുട്ടികളെ നഗ്നരാക്കി തല്ലിച്ചതച്ചു. രണ്ടുപേർ അറസ്റ്റിൽ. കർശന നടപടി ആവശ്യപ്പെട്ട് ദളിത് സംഘടനകൾ.
മഹാരാഷ്ട്രയിലെ ജൽഗാവിൽ പൊതുകിണറ്റിൽ ഇറങ്ങിയ രണ്ട് ദളിത് കുട്ടികളെ നഗ്നരാക്കി തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത്. രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ദളിത് സംഘടനകൾ രംഗത്തെത്തി. പത്തുവയസ്സുകാരായ രണ്ടു കുട്ടികളാണ് ക്രൂരമർദ്ദനത്തിനിരയായത്. വരാന്തയിൽ നിൽക്കുന്ന കുട്ടികളെ ബെൽറ്റ് കൊണ്ടും വടികൊണ്ടും തല്ലിച്ചതയ്ക്കുന്നു. പരിക്കേറ്റിട്ടും മർദ്ദനം നിർത്തുന്നില്ല.
ചൂട് സഹിക്കാതെ കിണറ്റിലിറങ്ങിയ കുട്ടികളെയാണ് മർദ്ദിക്കുന്നത്ഞായറാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധം കടുത്തു. തുടർന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി മഹാരാഷ്ട്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി ദിലീപ് കാംപ്ലെ പറഞ്ഞു. ഇവർക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്. മുന്‍ മന്ത്രി ഏക്‌നാഥ് ഖാദ്‌സെ, ദളിത് നേതാവ് ജിഗ്നേഷ് മേവാനി തുടങ്ങിയവര്‍ സംഭവത്തെ അപലപിച്ചു
