പാലക്കാട്: പാലക്കാട് കഞ്ചിക്കോട് വാളയാറില്‍ ഒരു പെണ്‍കുട്ടി കൂടി പീഡിപ്പിക്കപ്പെട്ടു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഢനത്തിനിരയായത്. കുട്ടിയെ പീഡിപ്പിച്ചത് സ്വന്തം ചെറിയച്ഛനാണ്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

പീഡനവിവരം പെണ്‍കുട്ടി ക്ലാസിെ അധ്യാപകനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. അധ്യാപകന്‍ ചെല്‍ഡ് ലൈനിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ കൗണ്‍സില്‍ ചെയ്തതോടെ പീഡന വിവരം പുറത്തായി. ചൈല്‍ഡ് ലൈനിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് കേസെടുത്തു.

വൈദ്യപരിശോധനയില്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ട്. പോസ്‌കോ നിയമപ്രകാരമാണ് കുട്ടിയുടെ ചെറിയച്ഛനെതിരെ കേസെടുത്തിരിക്കുന്നത്. അതുകൊണ്ട് കുട്ടിയുടെയോ ബന്ധുക്കളുടെയോ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്ന് പോലീസ് അറിയിച്ചു.