ചെന്നൈയിൽ പ്രായപൂർത്തിയാകാ ലൈംഗിക പീഡനം കാവൽക്കാരനും ലിഫ്റ്റ് ഓപ്പറേറ്ററുൾപ്പെടെ പതിനെട്ട് പേരെ അറസ്റ്റ് ചെയ്തു
തമിഴ്നാട്: ചെന്നൈയിലെ അപ്പാർട്ട്മെന്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ലിഫ്റ്റ് ഓപ്പറേറ്ററും സെക്യൂരിറ്റി ഗാർഡുമുൾപ്പെടെ പതിനെട്ട് പേർ പിടിയിൽ. ഏഴുമാസക്കാലമായി ഏഴാം ക്ലാസ്സിൽ പഠിക്കുന്ന പതിനൊന്നു വയസ്സുള്ള പെൺകുട്ടിയെ ഇവർ പീഡിപ്പിക്കുകയായിരുന്നു. താമസസ്ഥലത്ത് ഉള്ള പല കെട്ടിടങ്ങൾക്കുള്ളിൽ വച്ചാണ് ഇവർ കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചു കൊണ്ടിരുന്നത്. മൂത്ത സഹോദരിയോടാണ് കുട്ടി ഇക്കാര്യം ആദ്യം പറഞ്ഞത്. പിന്നീട് അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കായി ഹാജരാക്കിയിരുന്നു. പ്രതികളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളായ പതിനെട്ട് പേരിൽ ഇവരുടെ താമസ്ഥലത്ത് ജോലിക്ക് വരുന്ന വാട്ടർ സപ്ലെയർ, സെക്യൂരിറ്റി ഗാർഡ്സ്, ലിഫ്റ്റ് ഓപ്പറേറ്റർ എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്.
