ലാസ്‌വേഗാസ്: പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്യാന്‍ കാമുകന് അമ്മ ഒത്താശ ചെയ്തു. കാരണം കേട്ടാല്‍ ഞെട്ടും. അമ്മയുടെ കാമുകന്‍ മകളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ അമ്മ സെലീന ബീട്ഡ്രീസ്‌യെ പോലീസ് അറസ്റ്റ് ചെയ്തു. കാമുകനായ സെര്‍ജിയോ എഡുവാര്‍ഡോ ഗിമെനെസ് ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരിച്ചില്‍ തുടരുകയാണ്. 

ഇയാള്‍ ഉടന്‍ പിടിയിലാകും എന്നും പോലീസ് പറഞ്ഞു. മകളുടെ ദേഹത്തു പ്രേതബാധയുണ്ട് എന്നു കാമുകന്‍ അമ്മയെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. ശേഷം പ്രേതബാധ ഒഴിപ്പിക്കാനെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഇയാള്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചു.

കുട്ടിക്ക് എട്ടുവയസായിരുന്നപ്പോള്‍ മുതല്‍ ഇയാള്‍ പീഡിപ്പിച്ചുവരികയായിരുന്നു. ഇപ്പോള്‍ കുട്ടിക്ക് 17 വയസുണ്ട്. ഇയാള്‍ മദ്യത്തിന് അടിമയാണ്.പീഡനത്തില്‍ ഗര്‍ഭിണിയയ പെണ്‍കുട്ടിയെ ഗര്‍ഭചിദ്രത്തിനു വിധേയയാക്കി. തന്നെ ഉറങ്ങാന്‍ പോലും ഇയാള്‍ സമ്മതിക്കാറില്ലായിരുന്നു എന്നു പെണ്‍കുട്ടി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.