ഭരിക്കാനും കഴിയുമെന്ന് തെളിയിക്കും ഗവര്‍ണര്‍ വെല്ലുവിളിയായെടുക്കുന്നു

തിരുവനന്തപുരം: ഗവർണർ പദവി അപ്രതീക്ഷിതമായി കിട്ടിയപ്പോൾ ആദ്യം ആശയക്കുഴപ്പം ഉണ്ടായിരുന്നെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരൻ. ഭരിക്കാനും കഴിയുമെന്ന് തെളിക്കേണ്ടത് തന്റെ ഉത്തരവാദിത്തമായിരുന്നു, അതുകൊണ്ടാണ് പദവി വെല്ലുവിളിയായി ഏറ്റെടുത്തതെന്നും മിസോറാം ഗവർണർ പറഞ്ഞു. തിരുവനന്തപുരം പൗരാവലി നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.