സൗന്ദര്യ മത്സരവിജയി ആയാല്‍ ഉണ്ടാകുന്ന സന്തോഷം എത്രത്തോളമായിരിക്കും, അത് കേട്ടാല്‍ ആദ്യം അവര്‍ക്കുണ്ടാകുന്ന വികാരം എന്തായിരിക്കും. മ്യാന്മാറില്‍ നടന്ന ഒരു സംഭവമാണ് ഇത്തരം ചര്‍ച്ചകളിലേക്ക് നയിക്കുന്നത്. ലോട്ടറി അടിച്ചെന്ന് കേട്ട് ബോധം കെടുന്നവരെ സിനിമയില്‍ കണ്ടിട്ടില്ലേ..

സൗന്ദര്യ മത്സരവിജയി ആയാല്‍ ഉണ്ടാകുന്ന സന്തോഷം എത്രത്തോളമായിരിക്കും, അത് കേട്ടാല്‍ ആദ്യം അവര്‍ക്കുണ്ടാകുന്ന വികാരം എന്തായിരിക്കും. മ്യാന്മാറില്‍ നടന്ന ഒരു സംഭവമാണ് ഇത്തരം ചര്‍ച്ചകളിലേക്ക് നയിക്കുന്നത്. ലോട്ടറി അടിച്ചെന്ന് കേട്ട് ബോധം കെടുന്നവരെ സിനിമയില്‍ കണ്ടിട്ടില്ലേ. അതു വെറും കഥയല്ല. അമിത സന്തോഷം വന്നാലും നമ്മുടെ ബോധം പോയേക്കാം. 

മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷനല്‍ കീരിടം ചൂടിയ പരാഗ്വേ സുന്ദരി ക്ലാര സോസയാണ് വിജയ പ്രഖ്യാപനം നടത്തിയതോടെ സന്തോഷം സഹിക്കാതെ ബോധംകെട്ട് വീണത്. മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷനല്‍ കീരിടം തനിക്കാണെന്ന് പ്രഖ്യാപിച്ചതും അത് കേട്ടപാതി ക്ലാര വേദിയില്‍ ബോധംകെട്ടു വീണു. 

രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യക്കാരി മീനാക്ഷി ചൗധരിയുടെ കൈപിടിച്ചു നില്‍ക്കുമ്പോഴായിരുന്നു പ്രഖ്യാപനം. കുഴഞ്ഞു വീഴാന്‍ തുടങ്ങിയ ക്‌ളാരയെ മീനാക്ഷി താങ്ങിപ്പിടിക്കാന്‍ ശ്രമിച്ചെു. എന്നാല്‍ ക്ലാര പതുക്കെ വേദിയിലേക്ക് വീണു. അവിടെ ഉണ്ടായിരുന്ന അവതാരകരും മറ്റും ക്ലാരയുടെ അടുത്തെത്തി.

അല്‍പ സമയത്തിനുള്ളില്‍ ബോധം വന്നെങ്കിലും ക്ലാര പിന്നെ നിറുത്താതെ കരച്ചിലായിരുന്നു. ഇതിനിടയില്‍ ഒരു വിധത്തില്‍ ക്ലാരയെ കിരീടമണിയിച്ചു. സുന്ദരിപ്പട്ടം നേടിയ ക്ലാര നിയമവിദ്യാഥിയാണ്. 

സ്വന്തമായി റസ്റ്റോറന്റ് തുടങ്ങണമെന്ന സ്വപ്നവുമായാണ് പാചകവിദഗ്ധ കൂടിയാ ക്ലാര ജീവിക്കുന്നത്. മറ്റൊരു വിചിത്ര ആഗ്രഹവും ക്ലാരയ്ക്കുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ കാണണം. പക്ഷെ അത് ട്രംപിനോട് ആരാധന മൂത്തിട്ടല്ല, ഉപദേശിച്ചാല്‍ നന്നാവുമെങ്കില്‍ നന്നാക്കാമല്ലോ എന്ന് കരുതിയാണെന്നും ക്ലാര പറയുന്നു.