ശനിയാഴ്ച  ഉച്ച മുതൽ  കാണാതായ വയോധികനെ പൊന്‍കുന്നം സബ്ജയിലിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: പൊൻകുന്നം സബ് ജയിലിനടുത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പൊൻകുന്നം സബ് ജയിലിനടുത്ത് ഇന്നു രാവിലെയാണ് മൃതദേഹം കണ്ടത് . സമീപത്ത് താമസിക്കുന്ന വട്ടക്കാവുങ്കൽ വേലായുധൻ (80) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ച മുതൽ ഇയാളെ കാണാനില്ലായിരുന്നു. വഴിയിൽ കുഴഞ്ഞു വീണു മരിച്ചതാണെന്ന് പൊലീസ് പറഞ്ഞു.