ഇന്നലെ വൈകുന്നേരമാണ് ഷാമില്‍ ജില്ലയിലെ കന്ദല ടൗണിനടുത്തുള്ള കനാലില്‍ മൃതദേഹം ഒഴുകുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു

മുസാഫര്‍നഗര്‍: കാണാതായ സത്രീയെ കനാലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം. ആഗസ്റ്റ് 11 ന് മകളുടെ വീട്ടില്‍ നിന്നാണ് 40 കാരിയായ ഷാഹിദയെ കാണാതാവുന്നത്. തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും സത്രീയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ല. 

ഇന്നലെ വൈകുന്നേരമാണ് ഷാമില്‍ ജില്ലയിലെ കന്ദല ടൗണിനടുത്തുള്ള കനാലില്‍ മൃതദേഹം ഒഴുകുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.