മൂന്നാര്‍: മൂന്നാർ മാട്ടുപ്പെട്ടി പുഴയില്‍ കുളിക്കാനിറങ്ങവെ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മ്യതദേഹം കണ്ടെത്തി. വ്യാഴാഴ്ച അപകടത്തിൽപെട്ട മൂന്നാർ കോളനിയലെ രഞ്ജിത്തിന്റെ മൃതദേഹമാണ് വെളളിയാഴ്ച മണിക്കൂറുകൾ നീണ്ട  തിരച്ചിലിനൊടുവിൽ  കണ്ടെത്തിയത്. ഹര്‍ത്താല്‍ ദിവസമായ വ്യാഴാഴ്ച ഉച്ചയോടെ ആറു സുഹൃത്തുക്കളോടൊപ്പമായിരുന്നു രഞ്ജിത് മാട്ടുപ്പാലം ഭാഗത്ത്  കുളിക്കാനിറങ്ങിയത്.  

പൊലീസ്, ഫയര്‍ഫോഴ്സ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെയും തിരച്ചിൽ നടത്തിയിരുന്നു. തുടര്‍ന്ന് തൊടുപുഴയില്‍ നിന്ന് മുങ്ങല്‍ വിദഗ്ദരെ വിളിച്ചു വരുത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നാറിലുള്ള സ്വകാര്യ റിസോര്‍ട്ടിൽ ജോലിക്കാരനായിരുന്നു. അടുത്ത കാലത്തായിരുന്നു രഞ്ജിത്തിന്‍റെ വിവാഹ നിശ്ചയവും.