മിഷനറീസ്  ഓഫ്  ജീസ്സസിന്‍റെ വാദം  പൊളിച്ച്  കൂടുതൽ തെളിവുകൾ മദർ ജനറാളിന്  അയച്ച  കത്തില്‍ പീഡനം സംബന്ധിച്ച വിവരങ്ങള്‍

കൊച്ചി: ജലന്ധർ കത്തോലിക്കാബിഷപ്പ് തനിക്കെതിരെ പരാതി നൽകിയത് മഠത്തിൽ രാത്രി താമസിക്കാൻ അനുവദിക്കാത്തതിനാലെന്ന് പരാതിക്കാരിയായ കന്യാസ്ത്രീ. ഇക്കാര്യം സൂചിപ്പിച്ച് കഴിഞ്ഞ ഡിസംബറിൽ മദർ ജനറാളിന് പരാതിക്കാരിയായ കന്യാസ്ത്രീ അയച്ച കത്തിന്റെ കോപ്പി ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

2017 ഡിസംബർ 15 ന് മദർ ജനറാളിന് അയച്ച കത്തില്‍ പീഡനം സംബന്ധിച്ച സൂചനകൾ കന്യാസ്ത്രീ വ്യക്തമാക്കിയിരുന്നു. ബിഷപ്പുമായുള്ള പ്രശ്നങ്ങൾ അറിയാമായിരുന്നിട്ടും കന്യാസ്ത്രീ എന്ന നിലയിലുള്ള അന്തസ്സ് സംരക്ഷിക്കാൻ മദർ ജനറല്‍ ശ്രമിച്ചില്ലെന്നാണ് തെളിവുകള്‍ വിശദമാക്കുന്നത്.