ശബരിമലയിൽ വനഭൂമി ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നു നേരിട്ടു പരിശോധിക്കാൻ കേന്ദ്ര ഉന്നതാധികാര സമിതി തീരുമാനം. സുപ്രീം കോടതി നിയമിച്ച ഉന്നതാധികാര സമിതി ഈ മാസം 25ന് ശേഷം ശബരിമല സന്ദർശിക്കും.
ദില്ലി: ശബരിമലയിൽ വനഭൂമി ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നു നേരിട്ടു പരിശോധിക്കാൻ കേന്ദ്ര ഉന്നതാധികാര സമിതി തീരുമാനം. സുപ്രീം കോടതി നിയമിച്ച ഉന്നതാധികാര സമിതി ഈ മാസം 25ന് ശേഷം ശബരിമല സന്ദർശിക്കും. മാസ്റ്റർപ്ലാൻ ലംഘിച്ചു നിർമാണങ്ങൾ നടത്തിയെന്ന പരാതിയിൽ സമിതി ദേവസ്വം ബോർഡിന്റെ വിശദീകരണം തേടി. മാസ്റ്റർ പ്ലാൻ ലംഘിച്ചു നിർമ്മാണം നടത്തിയിട്ടുണ്ടോ എന്നു നേരിട്ടെത്തി പരിശോധിക്കും.
മാസ്റ്റർപ്ലാൻ ലംഘിച്ചു നിർമ്മാണങ്ങൾ നടത്തിയതായി സംസ്ഥാന ചീഫ് കൺസർവേറ്റർ. കണ്ടെത്തിയിരുന്നു. സന്നിധാനത്ത് നടത്തിയ മൂന്ന് നിർമാണങ്ങൾ മാസ്റ്റർ പ്ലാൻ ലംഘനമാണ്. അനധികൃത നിർമ്മാണങ്ങൾ പ്രളയത്തിൽ ഒലിച്ചു പോയെന്നും ദേവസ്വം കമ്മീഷണർ വ്യക്തമാക്കി. മാസ്റ്റർ പ്ലാൻ കർശനമായി നടപ്പാക്കണമെന്നും അല്ലെങ്കിൽ പരിസ്ഥിതിക്ക് വൻ പ്രത്യാഘാതം ഉണ്ടാകുമെന്നും ദേശീയ കടുവാസംരക്ഷണ അതോറിറ്റി നിര്‍ദ്ദേശിച്ചു.
