സ്വാശ്രയപ്രശ്നവുമായി ബന്ധപ്പെട്ട് മൂന്ന് യുഡിഎഫ് എം എല്‍എമാര്‍ നിരാഹരമിരിക്കുന്നു. ഹൈബി ഈഡന്‍, ഷാഫി പറന്പില്‍, അനൂപ് ജേക്കബ് എന്നിവർ നിരാഹാരമിരിക്കും. സഭാകവാടത്തിലാണ് പ്രതിപക്ഷ എംഎൽഎമാർ നിരാഹാരം ഇരിക്കുന്നത്.
അതേസമയം സ്വാശ്രയപ്രശ്നത്തില്‍ ഇന്നും നിയമസഭയില്‍ പ്രതിപക്ഷ ബഹളം തുടരുകയാണ്. പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യംമുഴക്കുന്നു . ബഹളത്തിനിടയിലും ചോദ്യോത്തരവേള പുരോഗമിക്കുന്നു. സഭനടത്തിക്കൊണ്ടുപോകാൻ അനുവദിക്കേണ്ടെന്ന് പ്രതിപക്ഷ തീരുമാനം.
