ബിജെപി പരിപാടിയിൽ ചെറുമകൻ  പങ്കെടുത്തത് തെറ്റായിപ്പോയി എന്ന് സിപിഎം നേതാവ് എംഎം ലോറെൻസ്. പരിപാടിയിൽ പങ്കെടുത്തത് തന്റെ അറിവോടെ അല്ല. പരിപാടിയിൽ പങ്കെടുത്തത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരം: ബിജെപി പരിപാടിയിൽ ചെറുമകൻ പങ്കെടുത്തത് തെറ്റായിപ്പോയി എന്ന് സിപിഎം നേതാവ് എംഎം ലോറെൻസ്. പരിപാടിയിൽ പങ്കെടുത്തത് തന്റെ അറിവോടെ അല്ല. പരിപാടിയിൽ പങ്കെടുത്തത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊച്ചുമകൻ അല്ല, ആരായാലും ബിജെപിക്കൊപ്പം നിൽക്കുന്നത് തെറ്റാണ്. എല്ലാവരെയും ഒപ്പം നിർത്താൻ ഉള്ള ശ്രമത്തിന്റെ ഭാഗമായ രാഷ്ട്രീയ ചൂഷണം ആണ് ബിജെപി ഇപ്പോൾ നടത്തുന്നത്. വർഗീയത പരത്തുന്ന പാർട്ടിക്കൊപ്പം ആരും നിൽക്കരുത്. കേരളത്തിലെ ജനത ഒരിക്കലും ബിജെപിക്കൊപ്പം സഞ്ചരിക്കില്ല എന്നും എം എം ലോറെൻസ് പറഞ്ഞു.

ലോറൻസിന്റെ ചെറുമകൻ ഇമ്മാനുവൽ മിലൻ ജോസഫ് ബിജെപി സമര പന്തലിലെത്തിയിരുന്നു. അയ്യപ്പന്മാരെ വേട്ടയാടുന്ന പിണറായി സർക്കാരിന്റെ നയത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻ പിള്ള ഡിജിപി ഓഫീസിന് മുൻപിൽ നടത്തുന്ന ഏകദിന ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനായിരുന്നു ഇമ്മാനുവൽ മിലൻ എത്തിയത്.

രക്ഷിതാക്കളുടെ സമ്മതത്തോടെയാണോ സമരത്തിനെത്തിയതെന്ന് ചോദിച്ചപ്പോള്‍ അതൊക്കെ വ്യക്തിപരമായ കാര്യങ്ങളല്ലേ എന്നായിരുന്നു മറുപടി. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പര്യമുണ്ടെന്നും അത് പഠിക്കുകയാണെന്നും ഏത് പാര്‍ട്ടിയില്‍ ചേരണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും മിലന്‍ വ്യക്തമാക്കിയിരുന്നു.

എംഎം ലോറന്‍സിന്‍റെ മകള്‍ നേരിട്ട് വിളിച്ച് പിന്തുണയറിയിച്ചുവെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥയായതുകൊണ്ടാണ് സമരത്തില്‍ പങ്കെടുക്കാത്തതെന്നും അവരാണ് മകനെ വേദിയില്‍ വിട്ടതെന്നും ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞിരുന്നു.