കഴിഞ്ഞ ശനിയാഴ്ച്ചയാണ് പാറ്റ്നയിലെ കസ്തൂർബാ റസ്ഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥിനികളെ ഒരുകൂട്ടം ആളുകൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. സ്കൂളിൽ അതിക്രമിച്ചു കയറി അപമര്യാദയായി പെരുമാറിയ ഒരു സംഘം യുവാക്കളെ വിദ്യാർത്ഥിനികൾ ഒരുമിച്ചു നിന്ന് തുരത്തിയോടിച്ചിരുന്നു. ഇവർ പുറത്തു പോയി ബന്ധുകളേയും മറ്റു നാട്ടുകാരേയും കൂട്ടി വന്നാണ് വിദ്യാർത്ഥിനികൾക്ക് നേരെ പരക്കെ ആക്രമണം അഴിച്ചു വിട്ടത്. 

പട്ന: ബീഹാറിൽ സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ ആൾക്കൂട്ട ആക്രമണമുണ്ടായ സംഭവത്തിൽ 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് പാറ്റ്നയിലെ കസ്തൂർബാ റസ്ഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥിനികളെ ഒരുകൂട്ടം ആളുകൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. സ്കൂളിൽ അതിക്രമിച്ചു കയറി അപമര്യാദയായി പെരുമാറിയ ഒരു സംഘം യുവാക്കളെ വിദ്യാർത്ഥിനികൾ ഒരുമിച്ചു നിന്ന് തുരത്തിയോടിച്ചിരുന്നു. ഇവർ പുറത്തു പോയി ബന്ധുകളേയും മറ്റു നാട്ടുകാരേയും കൂട്ടി വന്നാണ് വിദ്യാർത്ഥിനികൾക്ക് നേരെ പരക്കെ ആക്രമണം അഴിച്ചു വിട്ടത്. 

സംഭവത്തിൽ 34 പെൺകുട്ടികൾ പരിക്കേറ്റ് ആശുപത്രിയിലായിരുന്നു. ഇവരിൽ 26 പേർ തിങ്കളാഴ്ച്ച ആശുപത്രി വിട്ടതായി പൊലീസ് അറിയിച്ചു. 12നും 16നും വയസ്സിനിടയിൽ പ്രായമുള്ള പെൺകുട്ടികളാണ് ആക്രമണത്തിന് ഇരയായത്. കേസിൽ നേരത്തെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് തിങ്കളാഴ്ച്ച രാവിലെയാണ് ബാക്കി ആറ് പേരെ കൂടി അറസ്റ്റ് ചെയ്തത്. പിടികൂടിയവരിൽ അധികവും പ്രായപൂർത്തിയാകാത്തവരാണെന്നും ഇവരുടെ പ്രായം പരിശോധിച്ച് വരുകയാണെന്നും പൊലീസ് പറഞ്ഞു. 

വൈകുന്നേരം അഞ്ച് മണിയോടെയാണ് രക്ഷിതാക്കളെയും ബന്ധുക്കളേയും കൂട്ടി യുവാക്കൾ സ്കൂളിലേക്ക് അതിക്രമിച്ച് കയറിയത്. സംഭവത്തിൽ സ്കൂൾ അധികൃതരുടേയും രക്ഷിതാക്കളുടേയും പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൽ അധ്യാപകർക്കും പരിക്കേറ്റതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ പ്രതിപക്ഷ നേതാവ് തേജസ്വിനി യാദവ് സർക്കാറിനെത്തിരെ രംഗത്തെത്തി. മുഖ്യമന്ത്രി നിതീഷ് കുമാർ ഗുണ്ടയുടെ കൈകളിൽ കുടുങ്ങി ഇരിക്കുകയാണ്. കൂടാതെ നൂറുകണക്കിന് ഗുണ്ടകളോട് കരുണ തേടുകയാണെന്നും യാദവ് ട്വീറ്റ് ചെയ്തു.