ചെകുത്താന്റെ വേഷമണിഞ്ഞ് മണിക്കൂറുകള്‍ക്കകം പ്രമുഖ മോഡല്‍ തൂങ്ങിമരിച്ചു

ഹാലോവീന്‍ പ്രച്ഛന്ന വേഷ മല്‍സരത്തില്‍ ചെകുത്താന്റെ വേഷമണിഞ്ഞ് സമ്മാനം വാങ്ങിയതിന് പിന്നാലെ പ്രശസ്ത മോഡല്‍ ഹാരിയറ്റ് പെനലോപ് ഹെന്‍റി തൂങ്ങി മരിച്ചു. ഇരുപത്തെട്ട് വയസു പ്രായമുള്ള ഹാരിയറ്റ് ചെകുത്താന്റെ വേഷമണിഞ്ഞാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ ചുമന്ന പെയിന്റും തലയില്‍ കൊമ്പുമണിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 

ഹാരിയറ്റ് സ്വരചേര്‍ച്ചയിലല്ലായിരുന്നുവെന്ന് ഹാരിയറ്റിന്റെ പങ്കാളി ജോഷ് മെര്‍സിയര്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഉടന്‍ തന്നെ പിരിയുമെന്ന് ഹാരിയറ്റ് മെസേജ് ചെയ്തിരുന്നെന്നും ജോഷ് വ്യക്തമാക്കുന്നു. ഹാരിയറ്റില്‍ നിന്ന് ഇത്തരം സന്ദേശം പതിവുള്ളതായതിനാല്‍ സന്ദേശത്തിന് അത്ര പ്രാധാന്യം നല്‍കിയില്ലെന്ന് പങ്കാളി പറയുന്നു. 

വിഷാദം തോന്നുന്ന സമയങ്ങളില്‍ സ്വയം വേദനിപ്പിക്കുന്നത് ഹാരിയറ്റിന്റെ രീതിയായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഇതിന് മുമ്പും ഹാരിയറ്റ് ആത്മഹത്യ ശ്രമം നടത്തിയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.