നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷമുളള ആദ്യത്തെ കൂടിക്കാഴ്ചയിൽ പരസ്പരം ഒരു വാക്കുപോലും മിണ്ടാതെ മോദിയും രാഹുൽ ​ഗാന്ധിയും. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തട്ടകങ്ങളായിരുന്ന മൂന്ന് സംസ്ഥാനങ്ങളിൽ കോൺ​ഗ്രസ് വിജയിച്ചത്. 

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷമുളള ആദ്യത്തെ കൂടിക്കാഴ്ചയിൽ പരസ്പരം ഒരു വാക്കുപോലും മിണ്ടാതെ മോദിയും രാഹുൽ ​ഗാന്ധിയും. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തട്ടകങ്ങളായിരുന്ന മൂന്ന് സംസ്ഥാനങ്ങളിൽ കോൺ​ഗ്രസ് വിജയിച്ചത്. 2001 ൽ നടന്ന പാർലമെന്റ് ആക്രമണത്തിന്റെ ഓർമ്മദിവസമായ ഡിസംബർ 13 ന് പാര്‍ലമെന്‍റില്‍ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുനേതാക്കളും. 

മുൻ പ്രധാനമന്ത്രിയായ ഡോ. മൻമോഹൻസിം​ഗിനെ മോദി അഭിവാദ്യം ചെയ്തു. യൂണിയൻ മിനിസ്റ്റർ വിജയ് ​ഗോയൽ, മന്ത്രി രാംദാസ് അത്താവാലെ, ​രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ, എൽകെ അദ്വാനി, സോണിയ ​ഗാന്ധി എന്നിവർ ചടങ്ങിൽ സംബന്ധിച്ചിരുന്നു. ബിജെപിക്ക് ഭൂരിപക്ഷമുണ്ടായിരുന്ന രാജസ്ഥാൻ, ഛത്തീസ്​ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കോൺ​​ഗ്രസ് ഉജ്ജ്വല വിജയം നേടിയിരുന്നു. ചൊവ്വാഴ്ചയായിരുന്നു ഫലപ്രഖ്യാപനം.

2001 ഡിസംബർ 13 നാണ് തോക്കുമായെത്തിയ അഞ്ച് പേർ‌ പാർലമെന്റ് മന്ദിരം ആക്രമിച്ചത്. ആക്രമത്തിൽ അഞ്ച് പൊലീസുകാരുൾപ്പെടെ പത്ത് പേർക്ക് ജീവൻ നഷ്ടമായി. ഈ സംഭവത്തിന്റെ പതിനേഴാം വാർഷികദിനമായിരുന്നു ഇന്ന്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഛായാചിത്രങ്ങൾക്ക് മേൽ പൂക്കൾ വിതറിയാണ് നേതാക്കൾ ആദരമർപ്പിച്ചത്.