2016 സെപ്റ്റംബര്‍ 18 ന് ജമ്മു കാശ്മീരിലെ സൈന്യത്തിന്‍റെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഭീകര്‍ നടത്തിയ ആക്രമണത്തില്‍ 17 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. തുടര്‍ന്നാണ് ഭീകരര്‍ക്കെതിരായ ആക്രമണം അരങ്ങേറിയത്.
ദില്ലി: സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ രണ്ടാം വാര്‍ഷികം ആഘോഷിക്കാനിരിക്കെ പുതിയ വീഡിയോ പുറത്ത് വിട്ട് കേന്ദ്രസര്‍ക്കാര്‍. 2016 സെപ്റ്റംബര്‍ 29നാണ് പാക്കിസ്ഥാനെതിരെ സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നത്. 2016 സെപ്റ്റംബര്‍ 18 ന് ജമ്മു കാശ്മീരിലെ സൈന്യത്തിന്‍റെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഭീകര്‍ നടത്തിയ ആക്രമണത്തില്‍ 17 സൈനികര്‍ വീരമൃത്യു വരിച്ചു.
തുടര്‍ന്നാണ് ഭീകരര്‍ക്കെതിരായ ആക്രമണം അരങ്ങേറിയത്. 45 ഭീകരരാണ് ഇന്ത്യയുടെ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. 1971 ന് ശേഷം ആദ്യമായാണ് ഇന്ത്യ നിയന്ത്രണ രേഖ കടന്ന് പാക്കിസ്ഥാനെ ആക്രമിച്ചത്. മൂന്ന് കിലോമീറ്ററോളം ഉള്ളില്‍ ചെന്ന് ഭീകരരുടെ താവളങ്ങള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു.
