ആഗ്ര: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നുണയനെന്ന് ആക്ഷേപിച്ച് രാഷ്ട്രീയ ലോക് ദള്‍ നേതാവ് അജിത് സിംഗ്. ആഗ്രക്ക് സമീപം കര്‍ഷക റാലിയില്‍ സംസാരിക്കുമ്പോഴാണ് അജിത് സിംഗ് മോദിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

മോദി ഒരു ക്ലാസിക്ക് നുണയനാണ്. രാജ്യത്തെയും ജനങ്ങളെയും അബദ്ധത്തിലേക്കാണ് അദ്ദേഹം നയിക്കുന്നതന്നും 1998ലെ വാജ്പെയി മന്ത്രിസഭയില്‍ അംഗമായിരുന്ന അജിത് സിംഗ് പറഞ്ഞു.

കള്ളപ്പണ നിക്ഷേപം തിരിച്ചു പിടിക്കാത്ത സര്‍ക്കാരിനെ അജിത് സിംഗ് പരിഹസിച്ചു. ഉത്തര്‍പ്രദേശിലെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു കൊണ്ടുള്ള പൊതു യോഗത്തില്‍ സമാജ്‍വാദി പാര്‍ട്ടിയെയും മുലായം സിഗ് യാദവിനെയും സിംഗ് വിമര്‍ശിച്ചു.