റഷ്യയക്ക് മേല്‍ അമേരിക്കയുടെ സാമ്പത്തിക ഉപരോധം ആശങ്ക അറിയിച്ച് ഇന്ത്യ മോദി പുചിന്‍ കൂടിക്കാഴ്ച സോച്ചിയില്‍
മോസ്കോ: ചൈനീസ് പ്രസിഡന്റ് ഷീ ചിന്പിങ്ങുമായുള്ള കൂടിക്കാഴ്ച്ച വിജയച്ചതിന്റെ ആത്മവിശ്വാസവുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലെത്തിയത്. സോച്ചിയില് റഷ്യന് പ്രസിഡന്റ് വ്ലാദിമിര് പുചിനുമായി മൂന്നു മണിക്കൂറിലധികം മോദി കൂടിക്കാഴ്ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്താൻ അനൗദ്യോഗിക ചര്ച്ചയില് ധാരണയായി എന്നാണ് വിവരം.
വരാനിരിക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയില് ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയുടെ പിന്തുണ തേടി. ഇരുരാജ്യങ്ങളും ദീര്ഘകാലമായുള്ള സുഹൃത്തുക്കള് ആണെന്നായിരുന്നു കൂടിക്കാഴ്ച്ചക്കിടെ മോദിയുടെ ആദ്യ പ്രതികരണം. ഇറാനുമായുള്ള ആണവകരാറില് നിന്ന് യുഎസ് പിന്മാറിയ സാഹചര്യം ഇരുനേതാക്കളും ചര്ച്ച ചെയ്തു.
സൗദിക്കും ഇറാഖിനും ശേഷം ഇന്ത്യ ഏറ്റവുമധികം ഇന്ധനം ഇറക്കുമതി ചെയ്യുന്നത് ഇറാനില് നിന്നാണ്. ഇന്ത്യയുടെ പിന്തുണയോടെ ഇറാന് നിര്മ്മിക്കുന്ന ചാബഹാര് തുറമുഖത്തിന്റെ തുടര്വികസനത്തിലെ ആശങ്കയും മോദി പുചിനുമായി പങ്കുവച്ചു. റഷ്യയക്ക് മേല് അമേരിക്ക ഏര്പ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളില് ഇന്ത്യ ആശങ്ക അറിയിച്ചു. പാകിസ്ഥാനും അഫ്ഗാനും തുടരുന്ന തീവ്രവാദ നയങ്ങളിലും ഇരുനേതാക്കളും ചര്ച്ച നടത്തി. നേരത്തെ ജര്മ്മന് ചാന്സലര് അഞ്ചല മെര്ക്കലുമായും മോദി ജര്മ്മനിയിലെത്തി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.അടുത്ത വര്ഷം ആദ്യം പുചിന് ഇന്ത്യിലെത്തും എന്നാണ് വിവരം
