മാര്‍ച്ച് 23 നാണ് രക്തസാക്ഷിദിനം ലാഹോര്‍ ഗൂഡാലോചനയില്‍ പങ്കെടുത്തത് തെളിഞ്ഞതിനെ തുടര്‍ന്ന് തൂക്കിലേറ്റുകയായിരുന്നു
ദില്ലി:ഭഗത് സിംഗ്, രാജഗുരു,സുഖ് ദേവ് എന്നിവര്ക്ക് പ്രധാനമന്ത്രി പ്രണാമം അര്പ്പിച്ച് പ്രധാനമന്ത്രി. മാര്ച്ച് 23 നാണ് ലാഹോര് ഗൂഡാലോചനയില് പങ്കുണ്ടെന്നത് തെളിഞ്ഞതോടെ ഇവരെ തൂക്കിലേറ്റുന്നത്. സ്വാതന്ത്ര്യത്തോടും അഭിമാനത്തോടെയും മറ്റുള്ളവര്ക്ക് ജീവിക്കാനായി സ്വന്തം ജീവന് ബലി കൊടുത്തവരാണ് ഭംഗത് സിംഗും രാജ്ഗുരുവും സുഖ്ദേവുമെന്നും പ്രധാനമന്ത്രി പറഞ്ഞു.20ാം നൂറ്റാണ്ടിലെ അസാധാരണമായ വ്യക്തികളിലൊരാളാണ് ഭഗത് സിംഗെന്ന രാം മനോഹര് ലോഹ്യയുടെ പ്രസ്താവന പ്രധാനമന്ത്രി ഓര്ത്തെടുക്കുകയും ചെയ്തു.
