സ്വീഡന്‍ തലസ്ഥാനമായ സ്റ്റോക്ക്ഹോമില്‍ നടക്കുന്ന പ്രഥമ ഇന്ത്യ–നോര്‍ഡിക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. 

സ്റ്റോക്ഹോം: അഞ്ച് ദിവസത്തെ ത്രിരാഷ്‌ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി സ്വീഡനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്‌വെന്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. സ്വീഡന്‍ രാജാവ് കാര്‍ള് പതിനാറാമന്‍ ഗുസ്താഫുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി. സ്വീഡന്‍ തലസ്ഥാനമായ സ്റ്റോക്ക്ഹോമില്‍ നടക്കുന്ന പ്രഥമ ഇന്ത്യ–നോര്‍ഡിക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. 

നോര്‍ഡിക് രാജ്യങ്ങളായ സ്വീഡന്‍, നോര്‍വേ, ഫിന്‍ലന്റ്, ഡെന്മാര്‍ക്ക്, ഐസ്‌ലന്‍ഡ് എന്നീ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്‌വെനുമായും മോദി കൂടിക്കാഴ്ച്ച നടത്തും. പാരമ്പര്യേതര ഊര്‍‌ജം, വ്യാപാര മേഖലകളിലെ സഹകരണം തുടങ്ങിയവ ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷ. സ്വീഡന്‍ കൂടാതെ യു.കെ, ജര്‍മനി എന്നീ രാജ്യങ്ങളും പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നുണ്ട്.