ജനങ്ങളോട് നന്ദിപറയാന്‍ വാക്കുകളില്ല: ത്രിപുരയിലെ ജയം യുഗപ്പിറവിയെന്ന് നരേന്ദ്രമോദി

First Published 3, Mar 2018, 5:34 PM IST
modi talks about tripura  election result
Highlights
  • ജനങ്ങളോട് നന്ദി പറയാന്‍ വാക്കുകളില്ലെന്ന് പ്രധാന മന്ത്രി

അഗര്‍ത്തല: ത്രിപുരയില്‍ 25 വര്‍ഷത്തെ സിപി എമ്മിന്‍റെ ഭരണം പിടിച്ചെടുത്ത് ബിജെപി. 42 സീറ്റിലാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. സിപി എമ്മിന് കനത്ത തിരിച്ചടിയാണ്  നേരിടേണ്ടി വന്നത്. 17 സീറ്റുകളില്‍ സിപിഎം ഒതുങ്ങി പോവുകയായിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളിലെയും പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ത്രിപുരയിലെ ജയം യുഗപ്പിറവിയെന്നും മോദി പറഞ്ഞു. ജനങ്ങളോട് നന്ദി പറയാന്‍ വാക്കുകളില്ലെന്നും മോദി പറഞ്ഞു.  ഇത് മോദിക്കുള്ള അംഗീകാരമാണ്  ഈ തിരഞ്ഞെടുപ്പ് ജയമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. 

ത്രിപുരയില്‍ കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും ജയിക്കാത്ത ബിജെപി ഇത്തവണ വന്‍ മുന്നേറ്റമാണ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ ഒന്നടങ്കം നേരിട്ട് തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയത് പ്രചാരണ ഫലം കണ്ടുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. 'മാറ്റത്തിന് തയാറാവൂ' എന്ന ബിജെപിയും തിരഞ്ഞെടുപ്പ് മുദ്രാവാക്യം ത്രിപുരയിലുടെ ജനങ്ങള്‍ ഏറ്റെടുത്തുവെന്നുംല ബിജപി വൃത്തങ്ങള്‍ പറയുന്നു. 

വോട്ടിങ് ശതമാനത്തില്‍ 50 ശതമാനത്തിലധികം ആളുകളുടെ പിന്തുണ ബിജെപി സഖ്യത്തിനുണ്ടെന്നാണ് ഏകദേശ കണക്ക്. വിജയത്തോടെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതടക്കമുള്ള നീക്കങ്ങളിലേക്ക് അമിത് ഷായടക്കമുള്ള നേതാക്കള്‍ കടന്നുകഴിഞ്ഞു. ബിജെപി സംസ്ഥാന  അധ്യക്ഷന്‍ ബിപ്ലാബ്കുമാര്‍ ദേബ് മുഖ്യമന്ത്രിയാക്കുമെന്ന വാര്‍ത്തകളും എത്തുന്നുണ്ട്. 

നാഗാലാന്‍റില്‍ നേരത്തെ ബിജെപിക്കൊപ്പമായിരുന്ന എന്‍പിഎഫ് 31 സീറ്റുകളില്‍ വിജയം കണ്ടെത്തി.  നേരത്തെ 38 സീറ്റുകള്‍ നേടിയ സ്ഥാനത്താണിത്. ബിജെപിയും എന്‍ഡിപിപിയും അടങ്ങുന്ന സഖ്യം26 സീറ്റുകളില്‍ വിജയം കണ്ടു. നേരത്തെ ബിജെപിക്ക് ഒരു സീറ്റായിരുന്നു ബിജെപിക്കുണ്ടായിരുന്നത്. 2013ല്‍ എട്ട് സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസ് ഇത്തവണ ഒന്നും നേടാനായില്ല. മറ്റുള്ളവര്‍ മൂന്ന് സീറ്റുകള്‍ സ്വന്തമാക്കി.

മറ്റ് രണ്ടിടത്തും വട്ടപ്പൂജ്യമായ കോണ്‍ഗ്രസിന് മേഘാലയയില്‍ മാത്രമാണ്  ആശ്വസിക്കാന്‍ വകയുള്ളത്. നേരത്തെ 29 സീറ്റുകള്‍ നേടിയ സ്ഥാനത്ത് 23 സീറ്റെങ്കിലും നിലനിര്‍ത്തി ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ കോണ്‍ഗ്രസിന് സാധിച്ചു. ആകെ വോട്ടെടുപ്പ് നടന്ന 59 സീറ്റുകളില്‍ 18 സീറ്റുള്ള എന്‍പിപി ആണ് രണ്ടാം സ്ഥാനത്ത്. ബിജെപി ഇവിടെ രണ്ട് സീറ്റുകളും മറ്റുള്ളവര്‍ 16 സീറ്റുകളും സ്വന്തമാക്കി. മേഘാലയത്തില്‍ 10 ശതമാനം വോട്ടുകളാണ് നേടിയത്.  2013ല്‍ സീറ്റുകളൊന്നും ഇല്ലാതിരുന്ന സ്ഥാനത്ത് രണ്ട് സീറ്റുകള്‍ നേടിയ ബിജെപി മേഘാലയിലും നേട്ടമുണ്ടാക്കി.

ത്രിപുരയില്‍ സിപിഎം ദയനീയ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ കോണ്‍ഗ്രസ് ഇല്ലാതായി. സര്‍ക്കാരുണ്ടാക്കാന്‍ ഭൂരിപക്ഷമില്ലെങ്കിലും നാഗാലാന്‍റിലും ബിജെപിക്ക് തന്നെയാണ് നേട്ടം. കോണ്‍ഗ്രസ് ഇവിടെയും ഇ്ലലാതായി. മേഘാലയയില്‍ കോണ്‍ഗ്രസ് ശ്വാസം തിരിച്ചുപിടിച്ചെങ്കിലും ബിജെപി നേട്ടമുണ്ടാക്കി.
 

loader