കര്‍ഷകരുമായി മോദിയുടെ വീഡിയോ കോണ്‍ഫറന്‍സ് നാലുവര്‍ഷം കൊണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും
ദില്ലി:രാജ്യത്തെ കാർഷിക വരുമാനം വർധിപ്പിക്കാൻ നടപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാല് വർഷം കൊണ്ട് വരുമാനം ഇരട്ടിയാക്കാനാണ് ശ്രമമെന്ന് കർഷകരെ വീഡിയോ കോൺഫറൻസിംഗ് വഴി അഭിസംബോധന ചെയ്തുകൊണ്ട് നരേന്ദ്രമോദി വ്യക്തമാക്കി. വീഡിയോ കോണ്ഫറന്സ് വഴി കര്ഷകരോട് ഇത് ആറാം തവണയാണ് മോദി സംവദിക്കുന്നത്.
യുപിഎ സര്ക്കാരിന്റെ കാലത്തെ അപേക്ഷിച്ച് ബിജെപി അധികാരത്തില് വന്നതിന് ശേഷം കാര്ഷിക മേഖലയ്ക്കായി നീക്കിയിരിക്കുന്ന ബഡ്ജറ്റ് വര്ധിപ്പിച്ച് 2.12 ലക്ഷമാക്കിയതായി മോദി പറഞ്ഞു. കര്ഷകര്ക്കായി ബിജെപി സര്ക്കാര് പ്രവര്ത്തിക്കുകയാണെന്നും ഉത്പന്നങ്ങള്ക്ക് നല്ല വില ലഭ്യമാക്കാനുള്ള പദ്ധതികള്ക്കായി ശ്രമം തുടങ്ങിയെന്നും മോദി പറഞ്ഞു.
