ഒഡീഷയിലെ ബലൻഗിറിൽ എത്തിയാണ് പ്രധാനമന്ത്രി കുടംബത്തെ കണ്ടത്. 2018 ഒക്ടോബർ 30ന് ഛത്തീസ്‍ഗഢിലെ ദന്തേവാഡയില്‍ വച്ചാണ് മാവോയിസ്റ്റ് ആക്രമണത്തിൽ അച്യുതാനന്ദ സാഹു കൊല്ലപ്പെട്ടത്.
ദില്ലി: ഛത്തീസ്‍ഗഢിൽ മാവോയിസ്റ്റ് സംഘത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ദൂര്‍ദര്‍ശന്‍ ക്യാമറാമാന്‍ അച്യുതാനന്ദ സാഹുവിന്റെ കുടുംബത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. ഒഡീഷയിലെ ബലൻഗിറിൽ എത്തിയാണ് പ്രധാനമന്ത്രി കുടംബത്തെ കണ്ടത്. 2018 ഒക്ടോബർ 30ന് ഛത്തീസ്‍ഗഢിലെ ദന്തേവാഡയില്‍ വച്ചാണ് മാവോയിസ്റ്റ് ആക്രമണത്തിൽ അച്യുതാനന്ദ സാഹു കൊല്ലപ്പെട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദില്ലിയില്‍ നിന്ന് വാര്‍ത്താ ശേഖരണത്തിന് പോയയാതിരുന്നു സാഹുവും സഹപ്രവർത്തകരും. ദൂരദര്‍ശന്‍ റിപ്പോര്‍ട്ടര്‍മാരായ ധീരജ് കുമാര്‍, അസിസ്റ്റന്‍റ് ക്യാമറാമാന്‍ മൊര്‍മുകുത് ശര്‍മ്മ എന്നിവരായിരുന്നു സാഹുവിനൊപ്പം ഉണ്ടായിരുന്നത്. പൊലീസ് പട്രോളിങ് വാഹനത്തിൽ സംഘം സഞ്ചരിക്കുന്നതിനിടെയാണ് മാവോയിസ്റ്റ് ആക്രമണമുണ്ടായത്. തുടർന്ന് അച്യുതാനന്ദ സാഹുവും വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരും പൊലീസുകാരും കൊല്ലപ്പെടുകയായിരുന്നു. ആരന്‍പൂര്‍ ഗ്രാമത്തിലെ നില്‍വായയില്‍ വച്ചായിരുന്നു ആക്രമണം.
ഒഡീഷയിൽ ഒരു ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു പ്രധാനമന്ത്രി. സംസ്ഥാനത്തിന്റെ വികസനത്തിന് 1550 കോടി രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി നടപ്പിലാക്കുക.
