റുവാൻഡയിലെ റുവേറു ഗ്രാമത്തിന് മോദി 200 പശുക്കളെ സമ്മാനിക്കും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഫ്രിക്കൻ സന്ദർശനം ഇന്ന് മുതൽ. അഞ്ച് ദിവസങ്ങളിലായി റുവാൻഡ, ഉഗാണ്ട, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങൾ മോദി സന്ദർശിക്കും. 

കാർഷിക, വ്യാവസായിക രംഗത്തെ പങ്കാളാത്തം ഉറപ്പുവരുത്തുന്നതിനുള്ള കരാറുകളിൽ രാജ്യത്തലവന്മാർ ഒപ്പിടും. റുവാൻഡയിലെ റുവേറു ഗ്രാമത്തിന് മോദി 200 പശുക്കളെ സമ്മാനിക്കും. ഈ രാജ്യങ്ങളിലെ ഇന്ത്യക്കാരെയും മോദി അഭിസംബോധന ചെയ്യും. ബ്രിക്സ് ഉച്ചകോടിക്ക് മുന്‍പാണ് മോദിയുടെ ദക്ഷിണാഫ്രിക്കൻ സന്ദർശനം.