അസ്ഹറൂദ്ദിനെ കൂടാതെ ബി.എം.വിനോദ് കുമാര്‍, ജാഫര്‍ ജവാദ് എന്നിവരെ പാര്‍ട്ടിയുടെ ഉപാധ്യക്ഷന്‍മാരുമായും നിയമിച്ചിട്ടുണ്ട്.
ദില്ലി: മുന്‍ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനെ തെലങ്കാന കോണ്‍ഗ്രസിന്‍റെ വര്‍ക്കിംഗ് പ്രസിഡന്‍റായി നിയമിച്ചു. കോണ്‍ഗ്രസ് നേതൃത്വം തനിക്ക് അര്‍ഹമായ പദവി നല്‍കുന്നില്ലെന്ന അസ്ഹറുദ്ദീന്‍റെ പരാതിയ്ക്കുള്ള പരിഹാരമെന്ന് നിലയിലാണ് അദ്ദേഹത്തെ വര്‍ക്കിംഗ് പ്രസിഡന്‍റാക്കിയതെന്നാണ് സൂചന.
2009-ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ മൊറാദബാദില്‍ നിന്നും അസ്ഹറുദീന്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ 2014-ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ മധോ നിന്നും മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടു.അസ്ഹറൂദ്ദിനെ കൂടാതെ ബി.എം.വിനോദ് കുമാര്‍, ജാഫര്‍ ജവാദ് എന്നിവരെ പാര്‍ട്ടിയുടെ ഉപാധ്യക്ഷന്‍മാരുമായും നിയമിച്ചിട്ടുണ്ട്.
