തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍ . മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ അമല്‍ വിഷ്ണുദാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പേട്ട പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2015 ഡിസംബറിലാണ് കേസിന് അസ്പദമായ സംഭവമെന്നാണ് പരാതിയില്‍ പറയുന്നത്.