തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എം.വിന്‍സന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ ഈ മാസം എട്ടിന് ഉത്തരവ് പറയും. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. കേസ് രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചതാണെന്ന് പ്രതിഭാഗം വാദിച്ചു. ബെവ്‌ക്കോ ഔട്ട് ലെറ്റിനെതിരായ സമരത്തില്‍ പ്രതിചേര്‍ക്കപ്പെട്ട വിന്‍സന്റിനെ 16 വരെ റിമാന്‍ഡ് ചെയ്തു.

തിരുവനന്തപുരം ജില്ലാ സെഷന്‍സ്‌കോടതിയാണ് വിന്‍സന്റിനെ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ടത്. രണ്ടു പ്രവാശ്യം പരാതിക്കാരിയായ വീട്ടമ്മയെ വിന്‍സന്റ് വീട്ടില്‍കയറി പീഡിപ്പിച്ചുവെന്നും നിരന്തമായി ഫോണിലൂടെ ഭീഷണി മുഴക്കിയക്കിയതാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പീഡനത്തെ കുറിച്ച് തൊട്ടുത്തെ വൈദികനോടും കന്യാസ്ത്രീയോടും പറഞ്ഞിട്ടുണ്ട്. ഇക്കാര്യമറിയാവുന്ന അഞ്ചു സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. 

സംഭവത്തെ കുറിച്ചുള്ള സാക്ഷി മൊഴികളുടെ വീഡിയോയും പ്രോസിക്യൂഷന്‍ ഹാജരാക്കി. ഇരയെ വിന്‍സന്റിനെ അനുയായികള്‍ ആക്രമിക്കാന്‍ ശ്രമിച്ചതിന് 5 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജാമ്യം നല്‍കിയാല്‍ അത് ഇരയുടെ ജിവന് ഭീഷണിയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ചാണെന്ന് പ്രതിഭാഗം വാദിച്ചു. രാഷ്ട്രീയ പ്രേരിതമാണെങ്കില്‍ എന്തുകൊണ്ട് വിന്‍സന്റിനെ പേരില്‍ മാത്രം ആരോപമുന്നയിക്കുന്നവെന്ന് കോടതി അഭിഭാഷകനോട് ചോദിച്ചു. 

പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം പീഡിപ്പിച്ചുവെന്ന പറയുന്ന രണ്ടു സമയങ്ങളിലും എംഎല്‍എ മണ്ഡലത്തില്‍ പരിപാടികള്‍ പങ്കെടുക്കുകയായിരുന്നു. ഇതിന്റെ ഫോട്ടയും നോട്ടീസും കോടതിയില്‍ ഹാജരാക്കി. അതേസമയം ബാലരാമപുരത്ത് ബെവ്‌ക്കോ ഔട്ട് ലെറ്റിനെതിരായ സമര കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ വിന്‍സന്റനെ 16വരെ നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ ചെയ്തു. ഈ കേസില്‍ വിന്‍സന്റിുനെ കോടതില്‍ ഹാജരാക്കിയിരുന്നു. ഒന്നാം പ്രതിയാക്കപ്പെട്ട വിന്‍സന്‍് ഈ കേസില്‍ ജാമ്യാപേക്ഷയും നല്‍കി.