മണിമല സി.ഐ. ഇ.പി. റെജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അബ്ബാസിനെ അറസ്റ്റ് ചെയ്തത്. വീട്ടുജോലിക്കാരായിയായ 40കാരിയാണ് ബലാത്സംഗത്തിനിരയായത്. മനോവൈകല്യമുള്ള ഇവര്‍ സമീപത്തുള്ള അഗതിമന്ദിരത്തിലെ അന്തേവാസിയായിരുന്നു. ഏതാനും ദിവസം മുമ്പാണ് അബ്ബാസിന്റെ മകളുടെ വീട്ടില്‍ ജോലിക്കെത്തിയത്. 

വെള്ളിയാഴ്ച രാത്രി ഭാര്യയും മകളും ഉറങ്ങിയ സമയത്ത് അബ്ബാസ് 40കാരിയെ ബലാത്സംഗത്തിനിരയാക്കി. പിറ്റേന്ന് ഇവര്‍ അഗതിമന്ദിരത്തിലേക്ക് തിരിച്ചുപോയി. ഇവിടുത്തെ ജീവനക്കാരോടാണ് താന്‍ ബലാത്സംഗത്തിനിരയായെന്ന കാര്യം പറയുന്നത്. തുടര്‍ന്ന് അബ്ബാസിനെ വീട്ടില്‍നിന്ന് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.നാല്‍പ്പതുകാരിയായ സ്ത്രീ പൊലീസില്‍ പരാതിപ്പെട്ടെന്ന കാര്യം അപ്പോള്‍ മാത്രമാണ് അബ്ബാസ് അറിയുന്നത്.