പ്രസവത്തെക്കുറിച്ചുള്ള അഖിൽ മാരാരുടെ പരാമർശം വിവാദമായതിനെ തുടർന്ന് ലക്ഷ്മി മേനോൻ പരിഹാസവുമായി രംഗത്തെത്തി. പ്രസവം വേദന നിറഞ്ഞതാണെന്നും, തനിക്ക് സി-സെക്ഷൻ ആയിരുന്നുവെന്നും അവർ തുറന്നുപറഞ്ഞു.

തൃക്കാക്കര എന്‍ടിഎ സ്ഥാനാര്‍ത്ഥിയും ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖില്‍ മാരാര്‍, പ്രസവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. സെലിബ്രിറ്റികളടക്കമുള്ള നിരവധി സ്ത്രീകളാണ് അഖില്‍ മാരാരെ പരിഹസിക്കും വിമര്‍ശിച്ചും രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ അഖില്‍ മാരാരെ ട്രോളിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും നടിയുമായ ലക്ഷ്മി മേനോന്‍.

തനിക്ക് സി-സെക്ഷനായിരുന്നുവെന്നും ഡയനോസര്‍ നടക്കുന്നത് പോലെ നടന്നാണ് ടോയ്ലെറ്റിലൊക്കെ പോയിരുന്നതെന്നും ലക്ഷ്മി പറയുന്നു. മാരാരുടെ തട്ട് താണ് തന്നെയിരിക്കും പക്ഷേ ഇത്രയും താഴുമെന്ന് കരുതിയില്ലെന്ന് പറഞ്ഞ ലക്ഷ്മി, അഖില്‍ മാരാര്‍ക്ക് ആര്‍ത്തവ വേദന പോലും സഹിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.

"ശരിക്കും എന്താണ് പ്രസവം ? നല്ലൊരു സദ്യ കഴിച്ച്, പായസം കുടിച്ച് കിടന്നുറങ്ങുന്ന ഫീല്‍ ഉണ്ടല്ലോ. ആ ഒരു എന്‍ജോയ്മെന്‍റാണ് പ്രസവം. എനിക്ക് പ്രസവിക്കണമെന്ന് തോന്നിയപ്പോള്‍ ഓടിപ്പോയൊരു ഒലക്കയെടുത്ത് അരി കുത്തിപ്പൊട്ടിച്ച് നേരെ പോയിട്ടങ്ങ് പ്രസവിച്ചു. ഹോ എന്തൊരു സുഖമായിരുന്നു. നോര്‍മല്‍ ഡെലിവറി ആണെങ്കിലും സീ സെക്ഷനാണെങ്കിലും നല്ല വേദനയാണ്. എനിക്ക് സി-സെക്ഷൻ ആയിരുന്നു. അതുകൊണ്ട് ഞാനിങ്ങനെ ഡയനോസര്‍ നടക്കുന്നത് പോലെ നടന്നാണ് ടോയ്ലെറ്റിലൊക്കെ പോയത്. ഇന്‍ഫെന്‍ മോര്‍ട്ടാലിറ്റി റേറ്റ് എന്ന് പറയുന്നത് കേട്ടിട്ടുണ്ടോ? അതായത് മരണമൊക്കെ ഭയങ്കര കുറവാണ്. കാരണം ആശുപത്രികള്‍ നമുക്കതിനുള്ള അവയര്‍നെസ് നൽകുന്നുണ്ട്. (പരിഹാസത്തോടെ)അങ്ങനെ ചെയ്യാന്‍ പാടില്ല തെറ്റാണ്. എന്‍ജോയ് ചെയ്യട്ടെ. ഒരു പിരീഡ്സ് പെയ്ന്‍ വന്നാല്‍ പോലും പുള്ളിക്ക് സഹിക്കാന് പറ്റുമെന്ന് തോന്നുന്നില്ല. എന്നാലും തട്ട് താണ് തന്നെ ഇരിക്കും. പക്ഷേ ഇത്രയും താഴുമെന്ന് ഞാന്‍ വിചാരിച്ചില്ല. പണ്ട് വളരെ സിമ്പിളായി എന്‍ജോയ് ചെയ്ത് പ്രസവിക്കുന്ന കാരണം ചായക്കടയില്, പശു തൊഴുത്തിലൊക്കെ പ്രസവിക്കും. പക്ഷേ കുട്ടിയുണ്ടാകും കുട്ടിയുടെ അമ്മ ഉണ്ടാകാറില്ല. രണ്ട്.. രണ്ട് പെണ്‍മക്കളെയാണ് അങ്ങേര്‍ക്ക് ദൈവം കൊടുത്തിട്ടുള്ളത്", എന്നാണ് ലക്ഷ്മി മേനോൻ പരിഹാസത്തോടെ പറഞ്ഞത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming