താരത്തിന്‍റെ ചിരി ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചയായി കഴിഞ്ഞു
സോച്ചി: ലോകകപ്പിന്റെ ക്വാര്ട്ടര് ഫെെനലില് റഷ്യയെ നേരിടുകയാണ് ക്രൊയേഷ്യ. റയല് മാഡ്രിഡ് താരമായ ലൂക്കാ മോഡ്രിച്ചിലാണ് ക്രൊയേഷ്യന് പടയുടെ പ്രതീക്ഷകളൊക്കെയും. തുടര്ച്ചയായ മൂന്നാം വട്ടം റയലിനൊപ്പം ചാമ്പ്യന്സ് ലീഗ് കിരീടം നേടിയ ശേഷമാണ് മോഡ്രിച്ച് ലോകകപ്പിനെത്തിയത്.
എന്നാല്, റയലില് നിന്ന് ക്രിസ്റ്റ്യാനോ റൊണാള്ഡോ കൂടു മാറുകയാണെന്നുള്ള വാര്ത്തകള് ലോകകപ്പിനിടയിലും ചൂടുപിടിച്ചിരിക്കുകയാണ്. ഇതിനിടെയാണ് പരിശീലനത്തിനെത്തിയ ലൂക്കാ മോഡ്രിച്ചിനോട് റോണോ റയല് വിടുമോയെന്നുള്ള ചോദ്യം മാധ്യമ പ്രവര്ത്തക ചോദിച്ചത്.
എന്നാല്, അതിന് മറപടി നല്കാതെ ചിരിച്ചു കൊണ്ട് നടന്നകലുകയാണ് ക്രൊയേഷ്യന് താരം ചെയ്തത്. ഇതോടെ രണ്ടു രീതിയില് മോഡ്രിച്ചിന്റെ ചിരിയെ വിലയിരുത്തുന്നവരുണ്ട്. എപ്പോഴത്തെയും പോലെ അഭ്യൂഹങ്ങളായി റൊണാള്ഡോയുടെ ട്രാന്സ്ഫര് മാറുമെന്ന് വാദിക്കുന്നവരാണ് കൂടുതലും. എന്നാല്, ഇപ്പോള് പുറത്ത് പറയാനാവാത്ത കാരണമുള്ളത് കൊണ്ടാണ് മോഡ്രിച്ച് പ്രതികരിക്കാതിരുന്നതെന്നും ചിലര് വിലയിരുത്തുന്നു.
വീഡിയോ കാണാം...
