തിരുവനന്തപുരം: യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സന്യാസിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവും. ശ്രീഹരിയെന്ന ഗംഗേശാനന്ദ ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് യുവതിയുടെ രക്ഷിതാക്കൾ പൊലീസിന് മൊഴി നൽകി. സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് പൊലീസ് കൂടുതൽ അന്വേഷിക്കും. യുവതിയെ പൊലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
യുവതിയുടെ കുടുംബവുമായി സ്വാമിക്ക് 10 വർഷമായി അടുപ്പത്തിലായിരുന്നു. ഇടയ്ക്ക് സ്വാമി പണം വാങ്ങിയിരുന്നുവെന്നും ഇത് തിരികെ നൽകിയിരുന്നില്ലെന്നും ഇന്നലെ പേട്ട പൊലീസിനോട് യുവതിയുടെ രക്ഷിതാക്കള്‍ പറഞ്ഞു. കുടുംബ സുഹൃത്തിൽ നിന്നും യുവതിയുടെ ബന്ധുക്കളിൽ നിന്നുമാണ് പണം വാങ്ങിയിരിക്കുന്നത്. 40 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. യുവതിയുടെ അച്ഛൻറെ പേരിൽ വാങ്ങിയ വാഹനവും ഇപ്പോള്‍ സ്വാമിയുടെ കൈയ്യിലാണ്.
റിയൽ എസ്റ്റേറ്റ് ബിനസസ്സിനും ഹോട്ടൽ തുടങ്ങാനുമായാണ് സ്വാമി പണം വാങ്ങിയതെന്നാണ് മൊഴി. ഈ സാമ്പത്തിക ഇടപാടിനെ കുറിച്ച് ഇന്ന് വിശദമായി സ്വാമിയെ ചോദ്യം ചെയ്യും. ഹോട്ടൽ നടത്തിയ പൊളിഞ്ഞ സ്വാമി മറ്റ് സ്ഥലങ്ങളിലും സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം. കൊല്ലത്തും എറണാകുളത്തും പൊലീസ് ഇതേ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തുമാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
ഡോക്ടമാർ അനുമതി നൽകിയാൽ ആശുപത്രിയിൽ വച്ചായിരിക്കും ചോദ്യം ചെയ്യൽ. ആരോഗ്യനില മെച്ചപ്പെട്ടാൽ മജിസ്ട്രേറ്റിനെ കോടതിയിൽ എത്തിച്ച് റിമാൻഡ് ചെയ്യാനാണ് പൊലീസിന്‍റെ നീക്കം. പൊലീസ് സംരക്ഷണയിൽ വാർഡിൽ സ്വാമി കഴിയുന്നത് സുരക്ഷതത്വമല്ലെന്നാണ് പൊലീലസിന്റ വിലയിരുത്തൽ. ഇന്നലെ രാത്രിയോടെ മൊഴി രേഖപ്പെടുത്തിയശേഷം പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ വിട്ടയച്ചു. പെണ്‍കുട്ടിയെ മറ്റൊരു കേന്ദ്രത്തിലേക്ക് പൊലീസ് മാറ്റിയിട്ടുണ്ട്.
