ഹിൽടോപ്പിൽ നിയന്ത്രണം ഉള്ളതിനാൽ പമ്പയിലെ വിവിധയിടങ്ങളിൽ മകരജ്യോതി ദർശനത്തിന് പരമാവധി സൗകര്യം ഒരുക്കുമെന്ന് പമ്പ സ്പെഷ്യൽ ഓഫീസർ ഡിഐജി സേതുരാമൻ 

തിരുവനന്തപുരം: മകരജ്യോതി ദര്‍ശനത്തിന് പമ്പയിലെ വിവിധയിടങ്ങളില്‍ പരമാവധി സൗകര്യം ഒരുക്കുമെന്ന് പമ്പ സ്പെഷ്യൽ ഓഫീസർ ഡിഐജി സേതുരാമൻ. മകരജ്യോതി ദര്‍ശനത്തിന് പമ്പ ഹില്‍ടോപ്പില്‍ കയറുന്നതിന് വിലക്കുണ്ട്. അപകടസാധ്യത കണക്കിലെടുത്താണ് ഹൈക്കോടതി നിരീക്ഷണ സമിതി ഭക്തര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് പമ്പയിലെ വിവിധയിടങ്ങളില്‍ ഭക്തര്‍ക്ക് മകരജ്യോതി ദര്‍ശനത്തിനായി പരമാവധി സൗകര്യമൊരുക്കുന്നത്.

ഹില്‍ടോപ്പില്‍ വിലക്ക് രേഖപ്പെടുത്തിയ ബോര്‍ഡ് സ്ഥാപിക്കണമെന്ന് നിരീക്ഷണ സമിതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ മകരവിളക്കിനായി ശബരിമലയിൽ ഏർപ്പെടുത്തിയ ഒരുക്കങ്ങളിൽ ഹൈക്കോടതി നിരീക്ഷക സമിതി തൃപ്തി രേഖപ്പെടുത്തിയിരുന്നു.