കശ്മീരില്‍ ശ്രീനഗര്‍ നഗരാതിര്‍ത്തിയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് ഞങ്ങള്‍ പര്‍വീണ അഹന്‍ഗറിനെ കണ്ടത്. സ്‌കൂള്‍ വിദ്യാഭ്യാസം പോലും നേടിയിട്ടില്ലാത്ത പര്‍വീണ ഇന്ന് ലോകശ്രദ്ധ നേടിയ ഒരു സാമൂഹ്യപ്രവര്‍ത്തകയാണ്. നാല് മക്കളാണ് പര്‍വീണയ്ക്ക്. രണ്ടാമത്ത മകന്‍ ജാവേദിനെ സുരക്ഷാഉദ്യോഗ്‌സഥരുടെ റെയ്ഡിനു ശേഷം കാണാതായത് 1990 ഓഗസ്റ്റ് 18ന്. മകനെ തേടി പര്‍വീണ മുട്ടാത്ത വാതിലില്ല. കോടതിയിലും അനുകൂല വിധി കിട്ടിയില്ല. പിന്നീട് അസോസിയേഷന്‍ ഓഫ് പാരന്റ്‌സ് ഓഫ് ഡിസപിയേര്‍ഡ് പേഴ്‌സണണ്‍സ്, എപിഡിപി തുടങ്ങി. സമാന അനുഭവമുള്ളവരെ ഒന്നിച്ചു കൊണ്ടു വന്നു അവരെ സഹായിക്കാനുള്ള പദ്ധതികള്‍ യുഎന്‍ സഹായത്തോടെ ആസുത്രണം ചെയ്തു. 2005ല്‍ നൊബെല്‍ സമ്മാനത്തിന് പര്‍വ്വീണയുടെ പേരും നാമനിര്‍ദ്ദേശം ചെയ്തു. 26 കൊല്ലത്തെ ശ്രമത്തിനു ശേഷവും തന്റെ മകന് എന്ത് സംഭവിച്ചു എന്നറിയാന്‍ പര്‍വ്വീണയ്ക്കു കഴിഞ്ഞിട്ടില്ല.
കശ്മീരിലെ തുടരുന്ന സംഘര്‍ഷത്തില്‍ ഇങ്ങനെ കണ്ണീര്‍ വീഴ്ത്തുന്ന നിരവധി അമ്മമാരുണ്ട്. ഇവരില്‍ ചിലര്‍ എല്ലാമാസവും ശ്രീനഗറില്‍ നീതി ആവശ്യപ്പെട്ട് ഒത്തു കൂടുന്നു.
