മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ ഇത്തരം സ്വര്‍ണ്ണം കണ്ടെത്താന്‍ കഴിയില്ല എന്നതാണ് കടത്തുകാര്‍ക്ക് സഹായകരമാകുന്നത്
കോഴിക്കോട്: കരിപ്പൂര് വിമാനത്താവളം വഴി കടത്താന് ശ്രമിച്ച രണ്ടേമുക്കാല് കിലോ സ്വര്ണ്ണം പിടിച്ചു. സ്വര്ണ്ണം മിശ്രിത രൂപത്തിലാക്കി കടത്താനായിരുന്നു ശ്രമം.
മിശ്രിത രൂപത്തിലാക്കിയ സ്വര്ണ്ണം പ്രത്യേക ബെല്റ്റിനുള്ളില് ഒളിപ്പിച്ച് അരയില് കെട്ടിവെച്ചാണ് കൊണ്ടുവന്നത്. സ്വര്ണ്ണം കടത്തിയ കോഴിക്കോട് പടനിലം സ്വദേശി സക്കീര് ഹുസൈനെ ഡി.ആര്.ഐ അറസ്റ്റ് ചെയ്തു. ഖത്തറില് നിന്ന് ഇന്ഡിഗോ വിമാനത്തിലാണ് ഇയാല് കരിപ്പൂരിലെത്തിയത്. ഈ മിശ്രിതത്തില് നിന്ന് രണ്ട് കിലോ എണ്ണൂറ് ഗ്രാം സ്വര്ണ്ണമാണ് തട്ടാന്റെ സഹായത്തോടെ അധികൃതര് വേര്തിരിച്ചെടുത്തത്. വിപണിയില് 55 ലക്ഷത്തോളം രൂപ വിലവരുമിതിന്.
കോഴിക്കോട് ഡി.ആര്.ഐക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കേരളത്തിലെ വിമാനത്താവളങ്ങള് വഴി മിശ്രിത രൂപത്തിലാക്കിയ സ്വര്ണ്ണം കടത്തുന്നത് വര്ധിക്കുകയാണ്. മെറ്റല് ഡിറ്റക്ടര് പരിശോധനയില് ഇത്തരം സ്വര്ണ്ണം കണ്ടെത്താന് കഴിയില്ല എന്നതാണ് കടത്തുകാര്ക്ക് സഹായകരമാകുന്നത്.
